24.8 C
Kerala
Monday, August 10, 2026

രണ്ടത്താണി അനുസ്മരണവും ഇശൽ വിരുന്നു നടത്തി

Must read

*രണ്ടത്താണി ഹംസ അനുസ്മരണവും ഇശൽ വിരുന്നും നടത്തി.*

 

വാഴക്കാട് : കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റിയും പി. എച്ച് ഇശൽ മാപ്പിള കലാ സ്റ്റഡി സെന്ററും സംയുക്തമായി മർഹൂം രണ്ടത്താണി ഹംസ അനുസ്മരണവും ഇശൽ വിരുന്നും സംഘടിപ്പിച്ചു.

 

ചടങ്ങിൽ കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രവർത്തക സമിതി അംഗവും എടവണ്ണപ്പാറ ചാപ്റ്റർ പ്രസിഡന്റുമായ കെ. പി. എം ബഷീർ സാഹിബ്‌ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ കെ. സി അബുട്ടി ഹാജി അദ്യക്ഷനായിരുന്നു.

 

ചടങ്ങിൽ രണ്ടത്താണി ഹസയുടെ ശിഷ്യനും പ്രഥമ രണ്ടത്താണി ഹംസ പുരസ്‌കാര ജേതാവും ഇശൽകൂട്ടം സംസ്ഥാന പ്രസിഡന്റുമായ സാബിഖ് കൊഴങ്ങോറൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.

 

പി. എച്ച് ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ അദ്ധ്യാപകൻ ഹമീദ് മഗ്‌രിബി, അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ ട്രഷറർ കണ്ണാമ്പുറത്ത് ബഷീർ, പി. എം. എ ഖാലിഖ് ചെറുവട്ടൂർ, കരീം മാസ്റ്റർ ഊർക്കടവ്, ഹംസ കൊണ്ടോട്ടി, താഹിറ മുണ്ടുമുഴി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 

മജീഷ്യൻ സി. പി ബഷീർ കൊടുവള്ളിയുടെ മനോഹരമായ മാജിക്ക് ഷോയും അരങ്ങേറി.

 

ഹമീദ് മാസ്റ്റർ പറപ്പൂര് സ്വാഗതവും, ബഷീർ ബാപ്പു നന്ദിയും അർപ്പിച്ചു.

 

അലി വെട്ടുപാറ, റഷീദ് ചെറുവട്ടൂർ, ഇശൽ മാപ്പിള കലാ സ്റ്റഡി സെന്ററിലെ വിദ്യാർത്ഥി കൾ എന്നിവർ ചേർന്നു മനോഹരമായ ഇശൽവിരുന്നും അരങ്ങേറി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article