22.6 C
Kerala
Friday, August 7, 2026

പന്നി ശല്യം ; പ്രതിരോധ നടപടികൾ ശക്തമാക്കി വാഴക്കാട് ഗ്രാമപഞ്ചായത്ത്

Must read

വാഴക്കാട്: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നിശല്യത്തിന് അടിയന്തര പരിഹാരം കാണാൻ ശക്തമായ നടപടികളുമായി പഞ്ചായത്ത് ഭരണസമിതി. പന്നിശല്യം മൂലം ജനങ്ങൾ നേരിടുന്ന കടുത്ത ദുരിതം കണക്കിലെടുത്ത്, പഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്നിവേട്ട പുനരാരംഭിച്ചു.

​പന്നിശല്യം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന 1, 2, 21, 22 വാർഡുകളിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രതിരോധ നടപടികൾ പുരോഗമിക്കുന്നത്.

 

ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ അനുമതിയുള്ള അംഗീകൃത പന്നിവേട്ടക്കാരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ദൗത്യം നിർവ്വഹിക്കുന്നത്.

​പ്രദേശത്തെ ജനപ്രതിനിധികളുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഇന്നലെ ചൂരപ്പട്ട വാർഡ് മെമ്പർ അഷ്‌റഫ് ചേനിയത്ത് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലും തുടർന്ന പന്നിവേട്ട നടപടികൾക്ക് സമീപവാസികളുടെയും നാട്ടുകാരുടെയും പൂർണ്ണ സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു.

 

​ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വരും ദിവസങ്ങളിലും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ, വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് എന്നിവർ അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article