23.6 C
Kerala
Friday, August 7, 2026

ഡിസിപ്ലിൻ ആൻഡ് മോട്ടിവേഷൻ പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു

Must read

കൊണ്ടോട്ടി: ഇ. എം. ഇ. എ. ഹയർ സെക്കൻഡറി സ്കൂളിലെ സ്പീക്ക് ഈസി, പെപ് ടോക്ക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘അക്ഷരമുദ്ര’ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ മുനവ്വർ ടി. എ. രചിച്ച ‘ഡിസിപ്ലിൻ ആൻഡ് മോട്ടിവേഷൻ’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു.

 

2026-ലെ നിയമസഭാ പുസ്തകോത്സവത്തിൽ ഏറ്റവും പ്രായം കുറഞ്ഞ രചയിതാവ് എന്ന നേട്ടം സ്വന്തമാക്കിയ, സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും യുവ എഴുത്തുകാരിയുമായ ഹിദായ ഹനൂൻ കെ. ടി. കവർ പ്രകാശനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് രോഹിണി കെ. എസ്. അധ്യക്ഷത വഹിച്ചു.

സ്കൂൾ ഏറ്റെടുത്ത ഗ്രാമത്തിൽ നടപ്പാക്കുന്ന ‘ചിറകുകൾ’ പദ്ധതിയുടെ വിദ്യാർത്ഥി കോർഡിനേറ്ററും പ്രത്യേക പരിഗണനാ വിഭാഗത്തിലെ ചിത്രകാരിയുമായ ഹനിയ സൈനബ് മുഖ്യാതിഥിയായി.

 

അച്ചടക്കത്തിന്റെ പ്രാധാന്യം, ലക്ഷ്യബോധം, ആത്മവിശ്വാസം, പ്രചോദനം തുടങ്ങിയ വിഷയങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നതാണ് ‘ഡിസിപ്ലിൻ ആൻഡ് മോട്ടിവേഷൻ’. സ്കൂൾ ജീവിതത്തിൽ അച്ചടക്കവും പ്രചോദനവും എത്രത്തോളം പ്രധാനമാണെന്ന് വിവിധ അനുഭവങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും പുസ്തകം വ്യക്തമാക്കുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

 

സ്വന്തം ജീവിതത്തിലെ നേരനുഭവങ്ങളും ചിന്തകളും എഴുത്തിലൂടെ വെളിച്ചം കാണിക്കുകയാണ് കുരുന്ന് എഴുത്തുകാരനായ അബ്ദുൽ മുനവ്വർ. തുറക്കൽ ഫാത്തിമ സിറാജുദ്ദീന്റെ മകനാണ് അബ്ദുൽ മുനവ്വർ ടി. എ.

 

പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം അടുത്ത മാസം സാഹിത്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ വിപുലമായ ചടങ്ങോടെ നടത്തും.

 

‘അക്ഷരമുദ്ര’ പദ്ധതിയിലൂടെ പുറത്തിറങ്ങുന്ന സ്കൂളിലെ രണ്ടാമത്തെ വിദ്യാർത്ഥി പുസ്തകമാണിത്. നേരത്തെ ഹിദായ ഹനൂൻ കെ. ടി. രചിച്ച ‘ബ്രീത്ത് ലൈഫ്’ എന്ന പുസ്തകം നിയമസഭാ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തിരുന്നു.

 

പദ്ധതി കോർഡിനേറ്റർ കെ. എം. ഇസ്മായിൽ ആമുഖ പ്രഭാഷണം നടത്തി. എസ്. ആർ. ജി. കൺവീനർ എം. നശീദ, സ്പീക്ക് ഈസി കോർഡിനേറ്റർ വസീം അഹ്‌സൻ, വിജയഭേരി കോർഡിനേറ്റർ കെ. എം. ജംഷിയ, നിസാമുദ്ദീൻ എം. പി., മുർഷിദ ഡി., ശുഹൈബ സി.സഫാന.സി, സുൽഫത് സി., കെ. പി. സുബ്ഹാന, കെ. അദ്വൈത് എന്നിവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article