23.6 C
Kerala
Friday, August 7, 2026

ഉപയോഗശൂന്യമായ കൊന്നാര് കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊളിച്ചു മാറ്റാൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

Must read

വാഴക്കാട്:* കൊന്നാര് കുടിവെള്ള പദ്ധതിക്കായി ചാലിയാർ പുഴയിൽ നിർമ്മിച്ചതും നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്നതുമായ ടാങ്ക് പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

 

പദ്ധതി നിർത്തിവെച്ചതിനെ തുടർന്ന് പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായ ടാങ്ക് കാരണം, വെള്ളപ്പൊക്ക സമയത്ത് ഒഴുക്കിന് തടസ്സം നേരിടുകയും ടാങ്കിൽ തട്ടി പുഴയോരം വൻതോതിൽ ഇടിഞ്ഞുപോവുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമായി പ്രസ്തുത ടാങ്ക് ഉടൻ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് മപ്രം എട്ടാം വാർഡ് മെമ്പർ കെ.സി. മുത്തുക്കോയ തങ്ങൾ വാഴക്കാട് ഗ്രാമപഞ്ചായത്ത് ബോർഡിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

 

ഇതിന്റെ അടിസ്ഥാനത്തിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ടാങ്ക് പൊളിച്ചുമാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് കത്ത് നൽകുകയുണ്ടായി.

 

തുടർന്ന്, അരീക്കോട് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ ഹർഷ, ഓവർസിയർ അർഷാദ് എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ടാങ്ക് പൊളിച്ചുമാറ്റുന്നതിന് ആവശ്യമായ റിപ്പോർട്ട് തയാറാക്കി എക്സിക്യൂട്ടീവ് എൻജിനീയർക്ക് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി വാർഡ് മെമ്പർ കെ.സി. മുത്തുക്കോയ തങ്ങൾ പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article