24.2 C
Kerala
Wednesday, July 22, 2026

കയ്യേറ്റങ്ങൾക്കെതിരെ നടപടി തുടരുന്നു; ഊർക്കടവ് പാലത്തിന് സമീപത്തെ ഷെഡുകളും പഴയ ടോൾ ബൂത്തും പൊളിച്ച് മാറ്റി

Must read

വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ അനധികൃത നിർമ്മാണങ്ങളും റോഡ് കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഊർക്കടവ് പാലത്തിന് സമീപത്തെ അനധികൃത ഷെഡുകൾ പൊളിച്ചുമാറ്റി. പാലത്തോട് ചേർന്ന് വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം അവസാനിപ്പിക്കുകയും യാത്രക്കാർക്ക് തടസ്സമായി നിൽക്കുകയും ചെയ്ത പഴയ ടോൾ ബൂത്തും പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കി.

​പൊതുസ്ഥലം കയ്യേറിയുള്ള നിർമ്മാണങ്ങൾക്കെതിരെയുള്ള നടപടികൾ പഞ്ചായത്ത് ഭരണസമിതി ശക്തമാക്കിയിരിക്കുകയാണ്. പൊതുസ്ഥലം കയ്യേറി കച്ചവടം നടത്തുന്നവർ സാധനങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർ കർശന നിർദ്ദേശം നൽകി.

 

​ടൗണുകളിലെയും പ്രധാന റോഡുകളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനും യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് പഞ്ചായത്തിന്റെ ഈ ഇടപെടൽ. വരും ദിവസങ്ങളിലും വിവിധ ഭാഗങ്ങളിലുള്ള അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് ശക്തമായി തുടരുമെന്ന് ഭരണസമിതി അറിയിച്ചു.

 

​ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിജി ബി., അസി. സെക്രട്ടറി സജീഷ് വി., ഹെഡ് ക്ലർക്ക് സൈദ് അക്ബർ ബാദ്ഷാ ഖാൻ, ഹെൽത്ത് ഇൻസ്പെക്ടർ ഡാനിഷ് വി. എന്നിവരുടെ നേതൃത്വത്തിൽ ക്ലർക്കുമാർ, മറ്റ് ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ നടപടികളിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article