കൊണ്ടോട്ടി: ദേശീയ വായനാദിനത്തോടനുബന്ധിച്ച് ഒളവട്ടൂർ എച്ച്.ഐ.ഒ.എച്ച്.എസ്. എസ് സ്കൂളിൽ വിസ്ഡം ഹവറിന് തുടക്കമായി. സ്കൂൾ ലൈബ്രറി ക്ലബ്ബിന്റെ കീഴിൽ അധ്യാപകരും വിദ്യാർത്ഥികളുമൊന്നടങ്കം ഒരു മണിക്കൂർ പുസ്തകം വായിക്കുക എന്നതാണ് വിസ്ഡം ഹവർ കൊണ്ട് ലക്ഷ്യമിടുന്നത്.
പുതിയ നിർമിത ബുദ്ധി കാലത്ത് സ്ക്രീനുകളിലേക്ക് ചുരുങ്ങുന്ന പുതുതലമുറക്ക് വായനയുടെ അനുഭൂതി പകർന്നു കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അധ്യാപകരുടെ മേൽനോട്ടത്തിൽ ഓരോ വിദ്യാർത്ഥിയും ആഴ്ചയിൽ ഒരു പുസ്തകം വായിച്ചു തീർക്കുക എന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇതേ മാതൃകയിൽ എല്ലാ ആഴ്ച്ചയിലും ഒരു പീരിയഡ് വായനക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ട്. വായനയുടെ രുചി നുകർന്ന പല വിദ്യാർഥികൾക്കും വിസ്ഡം ഹവർ ഒരു പുതിയ അനുഭവമായി മാറി.




