കൊണ്ടോട്ടി; കൊണ്ടോട്ടി ഉപജില്ലാ എ ഇ ഒ ഓഫീസ്ഭരണസൗകര്യത്തിനായി രണ്ടായി വിഭജിക്കണമെന്ന് കെ എസ് ടി യു കൊണ്ടോട്ടി ഉപജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് സർക്കാരിനോട് അവശ്യപ്പെട്ടു.
ക്യാമ്പ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് മജീദ് കാടെങ്ങൽ ഉദ്ഘാടനം ചെയ്തു.കൊണ്ടോട്ടി അഫ്രാദ് ഇന്റർനാഷനൽ വെച്ച് നടന്ന പ്രവർത്തക സമിതി ക്യാമ്പിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലകളിലൊന്നായ കൊണ്ടോട്ടി ഉപജില്ലയുടെ വിഭജനം
കാലങ്ങളായുള്ള ആവശ്യമാണെന്നു സമിതി വിലയിരുത്തിയത്. സർക്കാർ, എയ്ഡഡ്,അൺഎയ്ഡഡ്, മേഖലകളിലായി നൂറ്റി അമ്പതിനടുത്ത് സ്കൂളുകൾ എ ഇ ഒ
ഓഫീസിന് കീഴിൽ വരുന്നു, ഇതിലെ ജീവനക്കാരുടെയും മറ്റും സേവന കാര്യങ്ങൾ തീർപ്പ് കല്പിക്കാൻ വലിയ
കാലവിളംബമാണ് സംഭവിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരൊ വേണ്ടത്ര സൗകര്യങ്ങളോ ഇത് വരെ ലഭ്യമായിട്ടില്ല, ഓഫീസ് വിഭജനം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറെ സഹായകരമാവുമെന്നും യോഗം വിലയിരുത്തി.എക്സിക്യൂട്ടീവ് ക്യാമ്പിൽ പ്രസിഡന്റ് എം ഡി അൻസാരി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സഫ്ത്തറലി വാളൻ മുഖ്യ പ്രഭാഷണം നടത്തി.ട്രെയ്നർ അബ്‌ദുഷുക്കൂർ പാണമ്പ്ര ലീഡർഷിപ്പ് ക്ലാസ് നയിച്ചു.ജില്ലാ പ്രസിഡന്റ് കോട്ട വീരാൻകുട്ടി, സംസ്ഥാന സെക്രട്ടറി എൻ പി മുഹമ്മദലി, സംസ്ഥാന സെക്രട്ടറിയേറ്റ്
അംഗങ്ങളായ കെ പി ഫൈസൽ, ബഷീർ തൊട്ടിയൻ, ജില്ലാ സെക്രട്ടറി കെ.ടി അലവിക്കുട്ടി, യു കെ നാസർ, നൗഷാദ് പി,പി കെ ഷമീന, നിഷാദ് സി,സലീന പി,സജ്ന ഇ,തസ്‌നിം എം,അനസ് പി,എന്നിവർ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി നാസർ കണ്ണാട്ടിൽ സ്വാഗതവും,ട്രഷറർ സൈദ് മുഹമ്മദ് മോങ്ങം നന്ദിയും പറഞ്ഞു.ഉപരി പഠനത്തിന് കൂടുതൽ പ്ലസ് ടു സീറ്റുകൾ ഇനിയും ലഭ്യമാക്കണം, നിലവിൽ നിരവധി വിദ്യാർത്ഥികൾ
രണ്ടാം അലോട്ട്മെന്റിനായി കാത്തിരിക്കുകയാണ് , ഇവരിൽ ഭൂരിഭാഗത്തിനും ഉപരി പഠന അവസരം
ലഭിക്കില്ല, ഇത് പരിഹരിക്കാൻ ദക്ഷിണ കേരളത്തിലെ ഒഴിവായി കിടക്കുന്ന പ്ലസ് ടു കോഴ്സുകൾ ഉപരിപഠനത്തിന് അവസരം ഉണ്ടാക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.




