27.8 C
Kerala
Wednesday, June 17, 2026

മണന്തലകടവ് പാലം യാഥാർത്ഥ്യമാക്കണം; വാഴക്കാട് പഞ്ചായത്ത് പ്രസിഡൻ്റമാർ മന്ത്രി പി കെ ബഷീറിനും, എം എൽഎ ടി പി അഷ്റഫലിക്കും നിവേദനം നൽകി

Must read

വാഴക്കാട്: മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മണന്തലക്കടവ് പാലം യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായിവാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിന് നിവേദനം സമർപ്പിച്ചു. തിരുവനന്തപുരത്ത് വെച്ചാണ് പ്രസിഡന്റുമാർ മന്ത്രിയെ കണ്ട് നിവേദനം കൈമാറിയത്. ഇതേ ആവശ്യമുന്നയിച്ച് കൊണ്ടോട്ടി നിയോജക മണ്ഡലം എം.എ.ൽ.എ ടി.പി അഷ്റഫലിക്കും അവർ നിവേദനം നൽകിയിട്ടുണ്ട്.

പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിടാൻ പാലം നിർമാണവുമായി ബന്ധപ്പെട്ട് ആവശ്യമായ തുടർനടപടികൾ എത്രയും വേഗം സ്വീകരിക്കാമെന്ന് മന്ത്രിയും എം.എൽ.എയും ഉറപ്പുനൽകിയതായി പഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു..

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article