എടവണ്ണപ്പാറ:ചീക്കോട് പഞ്ചായത്തിലെ രണ്ടാം വാർഡ് വെട്ടുപാറയിൽ നിന്നും ഈ വർഷം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.
വാർഡ് മെമ്പർ അബ്ദുൽ മജീദ് പിപി വാർഡിൽ നടപ്പിലാക്കുന്ന “ഉയരെ..സമഗ്ര വിദ്യാഭ്യാസം പദ്ധതി”
യുടെ ഭാഗമായിട്ടാണ് 2026-26 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, എൻഎംഎംഎസ്, എൽഎസ്എസ്, യുഎസ്എസ്, മദ്രസ പൊതു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികളെയും ആദരിക്കുകയും പുരസ്‌കാരങ്ങൾ നൽകുകയും ചെയ്തത്.

ചടങ്ങിൽ പ്രദേശത്തെ സാമൂഹിക സാംസ്കാരിക പൊതു രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
അബ്ദുറഹിമാൻ മാസ്റ്റർ,
ശംസുദ്ധീൻ എംപി, മുഹമ്മദ് മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ, മുഹമ്മദ് കുഞ്ഞി, ഷംസീർ കെപി, സൽമാൻ കെസി, തുടങ്ങിയവർ സംസാരിച്ചു.




