24.2 C
Kerala
Friday, June 5, 2026

നിർധനരായ വിദ്യാർത്ഥികൾക്ക് പുസ്തക വിതരണവുമായി VAPA VAZHAKKAD

Must read

വാഴക്കാട് : യുഎഇ-യിലെ വാഴക്കാടൻ പ്രവാസി കൂട്ടായ്മയായ *VAPA VAZHAKKAD*, സ്കൂൾ വിദ്യാർത്ഥികൾക്ക് നോട്ട് പുസ്തകങ്ങൾ വിതരണം ചെയ്തു.

പഞ്ചായത്തിലെ 22 വാർഡുകളിൽ നിന്നുള്ള,നിർധനരായആയിരത്തോളം സ്കൂൾ വിദ്യാർത്ഥികൾക്കായി, നാലായിരത്തിഅഞ്ഞൂറോളം നോട്ട് പുസ്തകങ്ങളാണ് VAPA കമ്മറ്റി എത്തിച്ചു നൽകിയത്.

എല്ലാവർഷവും വിദ്യാർത്ഥികൾക്ക് പുസ്കകങ്ങളടക്കം പഠനോപകരണങ്ങൾ എത്തിച്ചു നൽകാറുള്ള VAPA അസോസിയേഷൻ ഇത്തവവണ വിപുലമായ രീതിയിലാണ് വിതരണം നടത്തിയത്.

അസോസിയേഷൻ പ്രസിഡന്റ് ഒപി ജബ്ബാർ മുണ്ടുമുഴി, ജനറൽ സെക്രട്ടറി സികെ മൻസൂർ വാഴക്കാട്, മറ്റു ഭാരവാഹികളായ കെപി മുജീബ്, ഷഫിൻ വട്ടപ്പാറ, അമീൻ പൂവാടിയിൽ,ഇകെ ഇബ്രാഹീം, ബഷീർ ചെറുവട്ടൂർ, ഷമീർ എംകെ, മുജീബ് ചെറുവട്ടൂർ, വിസി മുഹമ്മദ്‌ കുട്ടി, അസീസ് കാവാട്ട്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article