കൊണ്ടോട്ടി:* വേനലവധിക്ക് വിരാമമിട്ട് ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ കൊണ്ടോട്ടിയിൽ പുതിയ അധ്യയന വർഷത്തിന് ഉത്സവാന്തരീക്ഷത്തിൽ തുടക്കമായി. വർണ്ണാഭമായ പ്രവേശനോത്സവ പരിപാടി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹ്മാൻ മാസ്റ്റർ പുതിയ കുരുന്നുകൾക്ക് മധുരവും റോസാപൂവും നൽകി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി.ഡി. ഹനീഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജ്മെന്റ് കമ്മിറ്റി അംഗം സി.പി. സുഹൈൽ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ശാം. കെ, ഹെഡ്മിസ്ട്രസ് കെ.എസ്. രോഹിണി, എസ്.എം.സി ചെയർമാൻ ബഷീർ മേച്ചേരി, പി.ടി.എ വൈസ് പ്രസിഡന്റ് മുജീബ് വലിയപറമ്പ്, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് പാലത്തിങ്ങൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം എ അബ്ദുൽ ഖാദർ, എസ്.ആർ.ജി കോർഡിനേറ്റർ സി.വി. സെലീന, സ്റ്റാഫ് സെക്രട്ടറി റിഷാൻ.എൽ. ഓടക്കൽ, സയ്യിദ് സമാൻ, പി എ മുഹമ്മദ് ഷമീർ
,ബഷീർ തൊട്ടിയൻ,കെ.എം.ഇസമായിൽ തുടങ്ങിയവർ പങ്കെടുത്തു.
നല്ലപാഠം പദ്ധതിയിൽ സംസ്ഥാന ഒന്നാം സ്ഥാനം കരസ്ഥമാക്കിയ *അബ്ഷ കെ കെ*, *അർലറ്റ് ദിവിൻദാസ് യു* എന്നിവർ തങ്ങളുടെ വിജയാനുഭവം വിദ്യാർത്ഥികൾക്ക് മുന്നിൽ പങ്കുവെച്ചു.
ഡിജിറ്റൽ യുഗത്തിന്റെ വെല്ലുവിളികൾ ഉയർത്തിക്കാട്ടി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ഒരുമിച്ച് സൈബർ സുരക്ഷാ പ്രതിജ്ഞ എടുത്തു.
ചടങ്ങിന് മാറ്റുകൂട്ടി സംസ്ഥാന സ്‌കൂൾകലോത്സവത്തിൽ വട്ടപാട്ട് അവതരിപ്പിച്ച കുട്ടികളുടെ മുട്ടിപ്പാട്ട്
അവതരണവും നടന്നു.




