25.8 C
Kerala
Monday, June 1, 2026

വാഴക്കാട് പഞ്ചായത്ത് അങ്കണവാടി പ്രവേശനോൽസവം വർണ്ണാഭമായി

Must read

വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം വാഴക്കാട് ചീനിബസാർ ഇംപീരിയൽ മുഹമ്മദ് സ്മാരക അങ്കണവാടിയിൽ വെച്ച് വിപുലമായ പരിപാടികളോടെ വർണ്ണാഭമായി നടന്നു. പുതിയ അധ്യയന വർഷത്തിൽ അങ്കണവാടി മുറ്റത്തേക്ക് ആദ്യമായി കടന്നുവന്ന പിഞ്ചുകുഞ്ഞുങ്ങളെ മധുരവും സമ്മാനങ്ങളും നൽകി ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു.

​ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ആരിഫ പ്രവേശനോത്സവം ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ വാഴക്കാട് സ്വാഗത പ്രസംഗം നടത്തി.

 

കുരുന്നുകളുടെ കളിചിരികളും വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. അഷ്റഫ് മലയിടിഞ്ഞിയിൽ, ബുസൈന സലാം, തങ്ക, അങ്കണവാടി ടീച്ചർ പ്രമീള തുടങ്ങിയവർ സംബന്ധിച്ച് കുരുന്നുകൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നിരവധി രക്ഷിതാക്കളും നാട്ടുകാരും പ്രവേശനോത്സവത്തിൽ പങ്കാളികളായി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article