നീറാട്: സുധീഷ് നഗർ പാറക്കുളം അങ്കണവാടി പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ പ്രൗഢമായി സംഘടിപ്പിച്ചു. വാർഡ് മെമ്പർ രജനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ലീഡർ കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശശിരാജ് പനയങ്ങാട് ഉദ്ഘാടനം ചെയ്തു.

പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു. ട്രസ്റ്റ് ചെയർമാൻ നൽകിയ പഠനോപകരണങ്ങൾ വാർഡ് മെമ്പർ ഏറ്റുവാങ്ങി.
ചടങ്ങിൽ സതിദേവി ആശംസകൾ നേർന്നു സംസാരിച്ചു. അങ്കണവാടി ടീച്ചർ റംല സ്വാഗതവും മുൻ വാർഡ് മെമ്പർ പഞ്ചമി നന്ദിയും രേഖപ്പെടുത്തി.




