25.8 C
Kerala
Monday, June 1, 2026

കൊട്ടപ്പുറം ജി എച്ച് എസ് സ്കൂളിൽ സ്ട്രീം ഇക്കോസിസ്റ്റം ലേണിംഗ് ഹബ്ബ് ഉൽഘാടനം ചെയ്തു

Must read

കൊട്ടപ്പുറം: പൊതുവിദ്യാഭ്യാസ മേഖലയെ അത്യാധുനിക ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും, കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ‘സ്ട്രിം ഇക്കോസിസ്റ്റം ലേണിംഗ് ഹബ്ബ്’ പദ്ധതിക്ക് കൊണ്ടോട്ടി സബ് ജില്ലയിൽ ജി എച്ച് എസ് എസ് കൊട്ടപ്പുറത്ത് തുടക്കമായി. കുട്ടികളിൽ ശാസ്ത്രബോധവും ആധുനിക സാങ്കേതികവിദ്യകളിലുള്ള പ്രായോഗിക അറിവ് വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് ഈ നൂതന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

​പരമ്പരാഗത പഠനരീതികളിൽ നിന്ന് മാറി ശാസ്ത്രം സാങ്കേതികവിദ്യ , റോബോട്ടിക്സ്,ഗവേഷണം,എഞ്ചിനീയറിംഗ്, കല , ഗണിതം എന്നീ മേഖലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള പഠനത്തിനാണ് വിദ്യാലയങ്ങളിൽ തുടക്കമിടുന്നത്.ഭാവിയിലെ ലോകം സാങ്കേതികവിദ്യയുടേതാണ്. നമ്മുടെ കുട്ടികളെ വെറുമൊരു ഉപഭോക്താവ് എന്നതിലുപരി പുതിയ സാങ്കേതികവിദ്യകൾ നിർമ്മിക്കാൻ ശേഷിയുള്ളവരായി മാറ്റിയെടുക്കാൻ ഈ സ്ട്രിം ഇക്കോസിസ്റ്റം ലേണിംഗ് ഹബ്ബ് സഹായിക്കുന്നു.ജിഎച്ച്എസ്എസ് കൊട്ടപ്പുറത്ത് സ്ത്രീ ഇക്കോസിസ്റ്റം ലേണിങ് ഹബ്ബ് ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ഡോ. എം വിനയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ സി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ മഹേഷ് എംഡി പദ്ധതി വിശദീകരണം നടത്തി.പുളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൈപ്പങ്ങൽ അഹമ്മദ്,കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.ചുണ്ടത്തിൽ ഖദീജ,വാർഡ് മെമ്പർ ഷാജിത സി , എസ് എസ് കെ പ്രോഗ്രാം ഓഫീസർ സുരേഷ് കൊളശ്ശേരി,സ്കൂൾ പിടിഎ പ്രസിഡണ്ട് കെ സി റഷീദ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമന,ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ അനീഷ്കുമാർ എം ,പി വി മുഹമ്മദലി,കെ സി നാസർ , പി വി ബാബു,പി വി നിസാർ, യാങ്ങ്സ്റ്റി ടീച്ചർ എന്നിവർ പ്രസംഗിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article