25.8 C
Kerala
Thursday, May 28, 2026

എസ് എസ് എൽ സി യിൽ തിളക്കമാർന്ന വിജയം;സാവിനയ് തലയൂരിനെ ലീഡർ കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആദരം

Must read

കൊണ്ടോട്ടി: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ‘എ പ്ലസ്’ (A+) നേടി ഉന്നത വിജയം കരസ്ഥമാക്കിയസവിനയ് തലയൂരിനെ ലീഡർ കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് സുധീഷ് നഗർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസിലെ (PPMHSS Kottukkara) വിദ്യാർത്ഥിയായ സവിനയ് തലയൂർ സർവീസ് സഹകരണബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി രവികുമാറിന്റയും ഹോമിയോഡോക്ടർ സൗമ്യയുടെ യും പുത്രൻ ആണ്

​വിദ്യാർത്ഥിയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഉപഹാരം സമർപ്പിച്ചു. പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങുന്നതിനൊപ്പം തന്നെ മികച്ച മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാണിച്ചു.

​ പ്പോലെയുള്ള മിടുക്കുന്മാരെ പ്രോത്സാഹിപ്പിക്കാൻ ചടങ്ങിൽ ട്രസ്റ്റിന്റെ ചെയർമാൻ ശശിരാജൻ പനയങ്ങാടും ഭാരവാഹികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ സാംസ്കാരിക പ്രവർത്തകരും അധ്യാപകരും നാട്ടുകാരും സംബന്ധിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article