25.8 C
Kerala
Monday, May 25, 2026

ജനപങ്കാളിത്തത്തോടെ വാഴക്കാട് പഞ്ചായത്ത് മെഗാ ശുചീകരണം; മഴക്കാലപൂർവ്വ പ്രതിരോധപ്രവർത്തനങ്ങൾ ആവേശ്വജ്ജ്വലമായി

Must read

വാഴക്കാട്: കാലവർഷത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധവും ശുചിത്വമുള്ള പരിസര സൃഷ്ടിയും ലക്ഷ്യമാക്കി വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. ഞായറാഴ്ച രാവിലെ 7 മണി മുതൽ ആരംഭിച്ച ശുചീകരണ യജ്ഞത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ സജീവമായി പങ്കാളികളായി. കൂട്ടായ പ്രവർത്തനത്തിലൂടെ നാടിന് ഉപകാരപ്രദമാകുന്ന ഒട്ടേറെ കാര്യങ്ങൾ സാധ്യമാണ് എന്നുള്ളതിന്റെ തെളിവാണ് ഈ ജനകീയ മുന്നേറ്റം.

 

പഞ്ചായത്ത് തല ഉദ്ഘാടനം എടവണ്ണപ്പാറയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരിഫ വി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ, പൊതുപ്രവർത്തകർ, സന്നദ്ധ സംഘടനകൾ, ആശാവർക്കർമാർ, അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ അണിനിരത്തി വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലാണ് ഓരോ പ്രദേശത്തും ശുചീകരണ പ്രവർത്തനങ്ങൾ ക്രമീകരിച്ചത്.

 

ഓരോ വാർഡുകളിലെയും വാർഡുതല ഉദ്ഘാടനം സ്ഥിരം സമിതി അദ്ധ്യക്ഷരായ മുംതാസ് ബീഗം, മുസ്തഫ വാഴക്കാട്, പുഷ്പ എം, വാർഡ് മെമ്പർമാരായ മൈമൂന കരിമ്പനക്കുഴി, കെ.എം ജമീല ടീച്ചർ, ബഷീർ സ്രാമ്പിയേക്കൽ, കെ.വി മുഹമ്മദ്, മുത്തുകോയ തങ്ങൾ, കരീം പള്ളിയാളി, ഭാസ്കരൻ മാസ്റ്റർ, മുനീർ പുളിയേക്കൽ, സജിത രാജേഷ്, ഹഫ്സ ടീച്ചർ, ഷുബിൽ മായിപ്പയിൽ, പി.പി സുഹ്റ, ലീല രാധാകൃഷ്ണൻ, ചിത്ര മണ്ണറോട്ട്, നസീറ ഫാസിൽ, നാരായണൻ മീനങ്ങോട്ട്, അഷ്റഫ് ചേനിയത്ത് എന്നിവർ നിർവ്വഹിച്ചു.

 

ജില്ല പഞ്ചായത്ത്‌ മെമ്പർ ജൈസൽ എളമരം, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ ആയിഷ മാരത്ത്, വജീദ ജെബിൻ, ഷമീന സലീം എന്നിവർ വിവിധ സ്ഥലങ്ങളിൽ പങ്കാളികളായി.

 

SYS സാന്ത്വനം, സഹൃദയ ചെറുവട്ടൂർ, തുടങ്ങി സന്നദ്ധ സംഘടനകളും വിവിധ റസിഡൻസ് അസോസിയേഷനുകളും സജീവ സാന്നിധ്യമായി ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി

 

പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളുടെ പരിസരങ്ങൾ, പ്രധാന അങ്ങാടികൾ, പൊതുവഴികൾ, തോടുകൾ, ഓടകൾ, കലുങ്കുകൾ, വിവിധ പൊതുസ്ഥാപനങ്ങൾ എന്നിവ പൂർണ്ണമായി ശുചീകരിച്ചു. മഴക്കാല രോഗങ്ങൾ പടരാതിരിക്കാൻ വെള്ളക്കെട്ടുകളും കൊതുകുകളുടെ ഉറവിടങ്ങളും ഇല്ലാതാക്കാനുള്ള പ്രത്യേക ഡ്രൈവും ഇതോടൊപ്പം നടന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article