സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് വാഴക്കാട് യൂണിറ്റ് സെന്റിനറി സഭയും, മുതഅല്ലിമീങ്ങൾക്കുള്ള വസ്ത്ര വിതരണവും വാഴക്കാട് ഐ എസ് പി സെൻററിൽ നടന്നു.

കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല ഉപാധ്യക്ഷൻ സി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു, മുസ്തഫ ലത്തീഫി ആക്കോട്, എം സി ഗഫൂർ സാഹിബ് തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകി.
യൂണിറ്റ് പ്രസിഡന്റ് എം പി സുബൈർ മാസ്റ്റർ മഖ്ദൂമി അധ്യക്ഷം വഹിച്ചു, സി ബഷീർ മാസ്റ്റർ, ഹസൈൻ മുസ്‌ലിയാർ എം സി, അബ്ദുൽ നാസർ സഖാഫി വാലില്ലാപുഴ, സി ശരീഫുദ്ദീൻ ഉസ്താദ് തുടങ്ങിയവർ സംബന്ധിച്ചു.
വാഴക്കാട് സുന്നി ഇമാം അനസ് സഖാഫി കുന്നാര പ്രാർത്ഥന നിർവഹിച്ചു, സെക്രട്ടറി എൻജിനീയർ കെ പി മുനീർ സാഹിബ് സ്വാഗതവും ഷെഫീഖ് ഹുസൈൻ എം കെ നന്ദിയും പറഞ്ഞു.




