കൊണ്ടോട്ടി*: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അവധിക്കാല അധ്യാപക സംഗമം 2026-27 ന്റെ ഭാഗമായി ഹൈസ്കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകർക്കുള്ള പരിശീലന പരിപാടിയിൽ ‘ലോക ഭൂപടാവലി’ പ്രകാശനം ചെയ്തു.
കോട്ടുക്കര സ്കൂളിൽ വെച്ച് നടന്ന ബാച്ച്-V പരിശീലനത്തിന്റെ സമാപന സമ്മേളനത്തിൽ ജില്ലാ റിസോഴ്സ് പേഴ്സൺ അൻസാരി എം.ടി പ്രകാശനം നിർവഹിച്ചു. അധ്യാപക കൂട്ടായ്മ തയ്യാറാക്കിയ ‘ATLAS’ എന്ന മൊഡ്യൂളിന്റെ ഭാഗമായാണ് ഭൂപടാവലി പുറത്തിറക്കിയത്.
പഠനലക്ഷ്യാധിഷ്ഠിത ബോധനവും പുതിയ കാലത്തെ മൂല്യനിർണയ രീതികളും പരിശീലനത്തിൽ പ്രധാനമായും ചർച്ച ചെയ്തു. “നേരിട്ട് കാണാതെ അഭിപ്രായം പറയരുത്” എന്ന ഗാന്ധിയൻ ആശയത്തിന്റെ അടിസ്ഥാനത്തിൽ, പാഠപുസ്തകത്തിനപ്പുറം കുട്ടിയെ അനുഭവത്തിലൂടെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത റിസോഴ്സ് പേഴ്സൺമാർ ഊന്നിപ്പറഞ്ഞു.
ഭൂമിശാസ്ത്രം, ചരിത്രം എന്നിവ കുട്ടികൾക്ക് കൂടുതൽ ലളിതമായി പഠിക്കാൻ സഹായിക്കുന്ന തരത്തിലാണ് ‘ലോക ഭൂപടാവലി’ തയ്യാറാക്കിയിരിക്കുന്നത്. പ്രവർത്തനാധിഷ്ഠിത പഠനത്തിന് ഊന്നൽ നൽകുന്ന ഈ മൊഡ്യൂൾ ജില്ലയിലെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിശീലനത്തിൽ കൊണ്ടോട്ടി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള സാമൂഹ്യശാസ്ത്ര അധ്യാപകർ പങ്കെടുത്തു. [DRG ട്രെയിനർ മാരായ കെ.എം.ഇസ്മായിൽ, ബബിത ചാലിയപുറാം,നൗഷാദ് പുത്തൂർ പള്ളിക്കൽ,
,സാദിഖ് അലി കൊട്ടുക്കര,സിന്ധു ടീച്ചർ,ആബിദ് നാനാക്കൽ,റഫീഖ് ഒളവട്ടൂർ, റഷീദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.




