എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ അക്കാദമി അംഗങ്ങളായ ജന പ്രതിനിധികൾക്ക് സ്വീകരണവും പ്രമുഖ ഹാർമോണിയം ഗായകൻ അലവി കരാട്ടുചോല അനുസ്മരണവും സംഘടിപ്പിച്ചു.
കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ അബുട്ടി ഹാജി വെട്ടുപാറയുടെ അധ്യക്ഷതയിൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ശിവൻ വിളയിൽ ഉദ്ഘാടനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട് സാബിഖ് കൊഴങ്ങോറൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വജീദ ജെബീൻ, ചീക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സമദ് പൊന്നാട്, വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ വാഴക്കാട്, വാഴക്കാട്, ചീക്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ, കെ. എം ജമീല ടീച്ചർ, അബ്ദുൽ മജീദ് നാണി വെട്ടുപാറ, ബഷീർ സ്രമ്പിയേക്കൽ, കെ. വി മുഹമ്മദ്, എന്നീ മെമ്പർമാർ സംസാരിച്ചു.
പി എച്ച് മെമ്മോറിയൽ ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ അദ്ധ്യാപകരായ ഹമീദ് മഗ്‌രിബി മലപ്പുറം, ഹംസ കൊണ്ടോട്ടി, അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ ട്രഷറർ ബഷീർ കണ്ണാംപുറത്ത്, ഉപാധ്യക്ഷൻ പി. എം. എ ഖാലിഖ്, അലി വെട്ടുപാറ, സെക്രട്ടറിമാരായ അബ്ദുള്ള പൊന്നാട്, സാജിദ കൊളമ്പലം, ഫൗസിയ, തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പി. എച്ച് മെമ്മോറിയൽ ഇശൽ മാപ്പിള കലാ സ്റ്റഡി സെന്ററിലെ കുട്ടികളുടെ ഓർക്കസ്ട്രായുടെ അകമ്പടിയോടെ ഇശൽ വിരുന്നും നടന്നു. എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 2.30 മുതൽ എടവണ്ണപ്പാറയിൽ മാപ്പിളപ്പാട്ട് പരിശീലനവും വൈകിട്ട് 5.30 മുതൽ ഹാർമോണിയം പരിശീലനവും നടത്തിവരുന്നു.




