എടവണ്ണപ്പാറ : വാഴക്കാട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം കിട്ടാതെ ജനങ്ങളാകെ ദുരിതത്തിൽ . ദിവസങ്ങളായി വെള്ളം കിട്ടാതെ ജനങ്ങൾ വലയുമ്പോഴും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നും തന്നെയില്ല. സമീപ പഞ്ചായത്തുകളിലൊക്കെ നേരത്തെ തന്നെ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജലവിതരണം ആരംഭിച്ചിട്ടുണ്ട് വാഴക്കാട് പഞ്ചായത്ത് ഭരണസമിതി തികഞ്ഞ അനാസ്ഥയാണ് ഈ വിഷയത്തിൽ കാണിക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാർഡിലും രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്നുണ്ട്. ജലജീവൻ പദ്ധതിയുടെ കണക്ഷൻ ലഭിക്കാത്ത നിരവധി വീടുകൾ ഇപ്പോഴും പഞ്ചായത്തിലുണ്ട്. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ .എം ആവശ്യപ്പെട്ടു. പാർട്ടിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം സമർപ്പിച്ചു.
വി രാജഗോപാലൻ മാസ്റ്റർ, എ.പി മോഹൻദാസ് , ടി ഫൈസൽ,വി.കെ. അശോകൻ, സി കുമാരൻ, ഗ്രാമ പഞ്ചായത്ത് അഗങ്ങളായ സി.ഭാസ്കരൻ മാസ്റ്റർ, ചിത്ര മണ്ണറോട്ട്, മൈമൂന എന്നിവർ പങ്കെടുത്തു




