32.8 C
Kerala
Thursday, April 30, 2026

എസ് വൈ എസ് സ്ഥാപക ദിനം; എടവണ്ണപ്പാറ സോൺ വാഴക്കാട് പോലീസ് സ്റ്റേഷനിലെ സാമഗ്രികൾ മാറ്റൽ സേവന യജ്ഞം ശ്രദ്ധേയമായി

Must read

എടവണ്ണപ്പാറ : എസ് വൈ എസ് 73ാം സ്ഥാപകദിനത്തിൻ്റെ ഭാഗമായി വൈ എസ് എടവണ്ണപ്പാറ സോൺ വാഴക്കാട് പൊലീസ് സ്റ്റേഷനിലേക്ക് സാമഗ്രികൾ മാറ്റൽ സേവന യജ്ഞം ശ്രദ്ധേയമായി.

പോലീസ് സ്റ്റേഷനിൽ പുനർനിർമ്മാണത്തിന് വേണ്ടി നിലവിലുള്ള സ്റ്റേഷനിൽ നിന്ന് സാധന സാമഗ്രികൾ താൽക്കാലിക സ്ഥലത്തേക്ക് മാറ്റുന്ന പ്രക്രിയയാണ് എസ് വൈ എസ് എടവണ്ണപ്പാറ സോൺ സ്ഥാപക ദിനത്തിന്റെ ഭാഗമായി നിർവഹിച്ചത്.

സോൺ ജനറൽ സെക്രട്ടറി സി.അമീർഅലി സഖാഫി വാഴക്കാട്, ഫിനാൻസ് സെക്രട്ടറി വൈ പി നിസാർ ഹാജി,സാന്ത്വനം വളണ്ടിയേസ് അംഗങ്ങളായ അലി അക്ബർ ചീക്കോട്, ഷെരീഫ് അലി അടൂരപ്പറമ്പ്, മൻസൂർ മുതുപറമ്പ്, മുജീബ് വാഴക്കാട്, അബ്ദുറഊഫ് ലത്തീഫി ചെറിയാപറമ്പ്, നൗഫൽ എടവണ്ണപ്പാറ, ബഷീർ നൂഞ്ഞക്കര നേതൃത്വം നൽകി.

എസ്.വൈ.എസ് സ്ഥാപകദിനത്തിൻ്റെ ഭാഗമായി എടവണ്ണപ്പാറ സോൺ, വാഴക്കാട് പൊലീസ് സ്റ്റേഷനിലെ സാമഗ്രികൾ മാറ്റൽ സേവന യജ്ഞത്തിൽ വാഴക്കാട് സബ് ഇൻസ്പെക്ടർ കൃഷ്ണദാസ് സംസാരിക്കുന്നു

എസ്.വൈ.എസ് സ്ഥാപകദിനത്തിൻ്റെ ഭാഗമായി എടവണ്ണപ്പാറ സോൺ, വാഴക്കാട് പൊലീസ് സ്റ്റേഷനിലെ സാമഗ്രികൾ മാറ്റൽ സേവന യജ്ഞം നടത്തുന്ന സോൺ സാന്ത്വനം വളണ്ടിയേഴ്സ്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article