ചിറയിൽ :കൊണ്ടോട്ടി ബി.ആർ.സി യുടെ നേതൃത്വത്തിൽ ചിറയിൽ ജി എം യു.പി സ്‌കൂളിൽ നെടിയിരുപ്പ് ക്ലസ്റ്റർ തല ഫിലം ഫെസ്റ്റിവൽ നടത്തി .ഡയറ്റ് ലക്ച്ചറും സാഹിത്യകാരനുമായ ശ്രീ ശ്രീലാൽ മഞ്ഞപ്പാലം ഫിലിം ഫെസ്റ്റിൽ ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപിക ഖദീജ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊണ്ടോട്ടി ബി പി.സി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.ശ്രീ അമ്പിളി പി.സി (വിദ്യാരംഗം കോർഡിനേറ്റർ കൊണ്ടോട്ടി ), അബ്‌ദുൾ നാസർ (അധ്യാപകൻ Gmups Chirayil) ബബിത CRCC എന്നിവർ സംസാരിച്ചു.Red balloon, Children of heaven,the kid എന്നിവയാണ് കുട്ടികൾക്കായി അവതരിപ്പിച്ചത്. ഭാഷാപഠനത്തിന് പിന്തുണ നൽകുക, അവധിക്കാലം ക്രിയാത്മകമാക്കുക വ്യത്യസ്തഭാഷകൾ ഉള്ള സിനിമകൾ പരിചയപ്പെടുക തുടങ്ങിയവയാണ് ഉദ്ദേശലക്ഷ്യങ്ങൾ.
പാനൽ ചർച്ചകൾക്ക് ശ്രീലാൽ മഞ്ഞപ്പാലം,അമ്പിളി പി.സി എന്നിവർ നേതൃത്വം നൽകി.
uft. yoga club ചിറയിൽ കുട്ടികൾക്കായി റിഫ്രഷ്‌മെൻ്റ് നൽകി.




