32.8 C
Kerala
Thursday, April 30, 2026

കൊണ്ടോട്ടി ബി ആർ സി ചാലിയപ്പുറം ഗവ: ഹൈസ്കൂളിൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

Must read

എടവണ്ണപ്പാറ : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബി ആർ സി ചാലിയപ്പുറം ക്ലസ്റ്ററിൽ വിദ്യാർത്ഥികൾക്കായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക വിജി ഇ ആർ ഫെസ്റ്റിവലിന് സ്വാഗതം പറഞ്ഞു.

സീനിയർ അധ്യാപകനായ ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശശികുമാർ പികെ ഉദ്ഘാടനം നിർവഹിച്ചു.

ഇറാനിയൻ ചലച്ചിത്രമായ കളർ ഓഫ് പാരഡൈസ് , ഷോർട്ട് മൂവി ബ്ലാക്ക് ആൻഡ് വൈറ്റ് തുടങ്ങിയവ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.ചലച്ചിത്ര മേഖലയിലെ വിവിധ ഘട്ടങ്ങളെ കുറിച്ചും അതിൻറെ പിന്നണി പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുമായി പാനൽ ഡിസ്കഷനിൽ ശശികുമാർ പി കെ ,സംസാരിച്ചു.

 

ഫെസ്റ്റിവലിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ക്ലസ്റ്റർ കോർഡിനേറ്റർമാരായ രതീഷ് കുമാർ,അനിഷ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article