എടവണ്ണപ്പാറ : വേനൽ ചൂട് അതിശക്തമാവുകയും ജലാശയങ്ങൾ വറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്ത് എസ് വൈ എസ് എടവണ്ണപ്പാറ സോൺ കമ്മറ്റി ജലം ഓരോ തുള്ളിയും അമൂല്യമാണ് എന്ന ശീർഷകത്തിൽ ജലസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

എടവണ്ണപ്പാറ ദാറുൽ അമാൻ ക്യാമ്പസിൽ നടന്ന ചടങ്ങ് എസ് വൈ എസ് ജില്ലാ സാമൂഹികം സെക്രട്ടറി പി ടി നജീബ് കല്ലിരട്ടിക്കൽ ഉദ്ഘാടനം നിർവഹിച്ചു.
എസ് വൈ എസ് സോൺ പ്രസിഡണ്ട് എം എ ഷുക്കൂർ സഖാഫി മുതവല്ലൂർ, ജനറൽ സെക്രട്ടറി സി. അമീർഅലി സഖാഫി വാഴക്കാട്, സോൺ സാമൂഹികം സെക്രട്ടറി പി മുസ്തഫ കണ്ണത്തുംപാറ, പി കെ ഇബ്റാഹീം മുണ്ടക്കൽ, എം സി ശമീറലി മാസ്റ്റർ വാഴക്കാട്, സി വി അബ്ദുല്ല സഖാഫി വിരിപ്പാടം, പി അഷ്‌റഫ് അഹ്സനി വാഴക്കാട്, അബൂബക്കർ സഖാഫി വിളയിൽ സംബന്ധിച്ചു.




