32.8 C
Kerala
Thursday, April 30, 2026

കൊണ്ടോട്ടി ബി ആർ സി ഏകദിന ശില്പശാല വിക്രസ് 26 സംഘടിപ്പിച്ചു

Must read

മൊറയൂർ : ക്രിയേറ്റീവ് കോർണർ സംവിധാനം ഉപയോഗപ്പെടുത്തി കൊണ്ടോട്ടി ബി. ആർ. സി. യുടെ ആഭിമുഖ്യത്തിൽ 18-4-2026ന് കൊട്ടപ്പുറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഏകദിന ശില്പശാല (വിക്രസ് 2 2026).

പ്രിൻസിപ്പാൾ വിനയകുമാർ സാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ PTA വൈസ് പ്രസിഡന്റ് കെ സി നാസർ ഉദ്ഘാടനം ചെയ്തു. CRCC നൗഫൽ മാസ്റ്ററും കൺവീനർ സുബൈത ടീച്ചറും ആശംസകൾ അറിയിച്ചു.

വസ്ത്രകല എന്ന മേഖലയുമായി ബന്ധപ്പെട്ട് പൊട്ലി ബാഗ് നിർമ്മാണംചെയ്തു.

ഹാൻഡ് സ്റ്റിച്ചിങ്ങും മെഷിൻ സ്റ്റിച്ചിങ്ങും കുട്ടികൾ പരിചയപ്പെട്ടു.

പ്രിന്റ്റിംഗ് ആൻഡ് സ്റ്റേഷനറി എന്ന മേഖലയുമായി ബന്ധപ്പെട്ട് സ്റ്റെൻസിലിംഗ് നിർമാണവും പ്രിന്റിങ്ങും നടത്തി.

വിവിധ സ്‌കൂളുകളിൽ നിന്നായി ഇരുപതോളം U P വിഭാഗം കുട്ടികൾ പങ്കെടുത്തു.

സുബൈത ടീച്ചർ,വിജയലക്ഷ്മി ടീച്ചർ,സൗമ്യ ടീച്ചർ,വിനോദ് മാസ്റ്റർ,അനൂപ് മാസ്റ്റർ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article