32.8 C
Kerala
Thursday, April 30, 2026

എടവണ്ണപ്പാറ സോൺ സമസ്ത സെന്റിനറി അസംബ്ലി പ്രൗഢമായി

Must read

എടവണ്ണപ്പാറ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെൻ്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ സംഘടിപ്പിച്ച സെൻ്റിനറി അസംബ്ലി പൗഢമായി

എടവണ്ണപ്പാറ ജലാലിയ്യ കാമ്പസിൽ നടന്ന സെൻ്റിനറി അസംബ്ലി ഐ എ എം ഇ ചെയ്യർമ്മാൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അസ്ഹരി ഉദ്ഘാടനം നിർവ്വഹിച്ചു.

എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി സി എച്ച് റഹ്മ്മത്തുല്ല സഖാഫി എളമരം, സാംസ്കാരികം സെക്രട്ടറി എം മജീദ് അരിയല്ലൂർ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ ഇ കെ മുഹമ്മദ് കോയ സഖാഫി, സയ്യിദ് അഹമ്മദ് കബിർ മദനി അൽ ബുഖാരി, സി എം മൗലവി വാഴക്കാട്, സുലൈമാൻ മുസ്ലിയാർ കിഴ്ശ്ലേരി, ഇ എം അബ്ദുറസാഖ് മാസ്റ്റർ വെട്ടുപ്പാറ, വ്യത്യസ്ത സെഷനുകൾ അവതരിപ്പിച്ചു.

സമസ്ത മേഖലാ മുശാവറാ ഭാരവാഹികളായ എ കെ സി അബ്ദുൽ അസീസ് ബാഖവി ആക്കോട്, സുലൈമാൻ മുസ്‌ലിയാർ വാവൂർ , എസ് എം എ സോൺ സെക്രട്ടറി എം പി ഹസ്സൻ കുട്ടിമുസ്‌ലിയാർ, എസ് വൈ പ്രസ് ജില്ലാ സാന്ത്വനം പ്രസിഡണ്ട് സൈദ് മുഹമ്മദ് അസ്ഹരി പറപ്പൂർ, സോൺ ജന. സെക്രട്ടറി സി അമീർഅലി സഖാഫി വാഴക്കാട് എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി സിനാൻ ഊർക്കടവ്, വൈ പി നിസാർ ഹാജി സംബന്ധിച്ചു

 

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article