എടവണ്ണപ്പാറ : സർക്കാറിന് കീഴിലും അല്ലാതെയുമായി ഹജ്ജിനു പോകുന്നവർക്കായി എടവണ്ണപ്പാറ ദാറുൽ അമാൻ ദഅവ കോളേജ് ഹജ്ജ് പഠന ക്യാമ്പ് സംഘടിപ്പിച്ചു.
കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം നിർവഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി എച്ച് റഹ്മത്തുള്ള എളമരം ക്യാമ്പിന് നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ മദനി അൽ ബുഖാരി കൊന്നാര, സമസ്ത കൊണ്ടോട്ടി മേഖല സെക്രട്ടറി എ കെ സി അബ്ദുൽ അസീസ് ബാഖവി ആക്കോട്, സി എം മൗലവി വാഴക്കാട്, ബഷീർ മാസ്റ്റർ വാഴക്കാട്, ദാറുൽ അമാൻ ഡയറക്ടർ അബ്ദുറഷീദ് ബാഖവി പെട്ടുപാറ, അഹമ്മദ് കുട്ടി മാസ്റ്റർ ചാലിയപ്പുറം, തൗഫീഖുൽ ഹകീം സഖാഫി, മമത കുഞ്ഞു ഹാജി, സി. അമീർ അലി സഖാഫി വാഴക്കാട്, വൈ പി നിസാർ ഹാജി പങ്കെടുത്തു.

എടവണ്ണപ്പാറ ദാറുൽ അമാൻ സംഘടിപ്പിച്ച ഹജ്ജ് പഠന ക്യാമ്പ് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കാട് ഉദ്ഘാടനം നിർവഹിക്കുന്നത്.




