32.8 C
Kerala
Thursday, April 30, 2026

ജനഹൃദയങ്ങളിൽ ഇടം നേടി ഡോ: പി ജിജിയുടെ തിരഞ്ഞെടുപ്പ് പ്രചരണം

Must read

വാഴക്കാട്: ആദ്യഘട്ട പ്രചരണത്തൽ തന്നെ ജനഹൃദയങ്ങളിൽ ഇടം നേടി കൊണ്ടോട്ടി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ: ജിജിയുടെതിരഞ്ഞെടുപ്പ് പ്രചരണം വാഴയൂർ വാഴക്കാട് പഞ്ചായത്തുകളിൽ ഒന്നാം ഘട്ടം പൂർത്തീകരിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള വലിയ ജനാവലിയാണ് ജിജിയെ വരവേറ്റത്. സാമൂഹ്യ സുരക്ഷാ പെൻഷൻ ജനങ്ങളിൽ മുടക്കം കൂടാതെ എത്തിക്കാനും,സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിനു വേണ്ടി കൊണ്ടോട്ടിയുടെ സമഗ്ര വികസനം നടപ്പിലാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജനങ്ങളുമായി സംവദിച്ചത്.

വാഴയൂർ പഞ്ചായത്തിലെ കളി പറമ്പിൽ നിന്ന് പര്യടനം ആരംഭിച്ച വാഴയൂർ,വാഴക്കാട് പഞ്ചായത്തുകളിലെ വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എടവണ്ണപ്പാറയിൽ ഇന്നലെ പര്യടനം അവസാനിപ്പിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article