വാഴക്കാട് : കൊണ്ടോട്ടി നിയമസഭ അസംബ്ലി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ: പി ജിജിയുടെ തിരഞ്ഞെടുപ്പ് പഞ്ചായത്ത് കൺവെൻഷൻ സ: പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു.

സ : വി.പി. മുഹമ്മദ് കുട്ടി, എം.പി. അബ്ദുൽ അലി മാസ്റ്റർ, ഒ.കെ. അയ്യപ്പൻ, ബഷീർ എളാംകുഴി , പി. സദാശിവൻ, സ്ഥാനാർത്ഥി പി.ജിജി എന്നിവർ പ്രസംഗിച്ചു. വി. രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു, സി. സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു.

ടി ഫൈസൽ നന്ദി പറഞ്ഞു. 501 അംഗ കമ്മറ്റി രൂപീകരിച്ചു .സി സുബ്രമണ്യൻ ചെയർമാൻ ,വി. രാജഗോപാലൻ കൺവീനർ, ടി. ഫൈസൽ ട്രഷറർ ഭാരവാഹികളായി അഞ്ഞൂറ്റി ഒന്നംഗ കമ്മിറ്റി രൂപീകരിച്ചു.





