27.8 C
Kerala
Thursday, April 30, 2026

പറവകൾക്ക് നീർക്കുടമൊരുക്കി പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ജെ ആർ സി കാഡറ്റുകൾ

Must read

പുളിക്കൽ: പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ ജെ.ആർ.സി കാഡറ്റുകളുടെ നേതൃത്വത്തിൽ, വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ പറവകൾക്ക് വേണ്ടി നീർക്കുടങ്ങൾ ഒരുക്കി. കടുത്ത ചൂടിൽ മനുഷ്യരെ പോലെ തന്നെ ദാഹം അനുഭവിക്കുന്ന പക്ഷികൾക്ക് ആശ്വാസം നൽകുക എന്നതോടൊപ്പം, കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം.

മാർച്ച് 22-ന് ആചരിക്കുന്ന ലോക ജലദിനത്തിന്റെ ഭാഗമായി, ഈ പദ്ധതിയെ മുഴുവൻ വിദ്യാർത്ഥികളിലേക്കും വ്യാപിപ്പിക്കാനാണ് ജെ.ആർ.സി യൂണിറ്റ് ലക്ഷ്യമിടുന്നത് എന്ന് കോർഡിനേറ്റർമാർ അറിയിച്ചു.

ജെ.ആർ.സി കൗൺസിലർമാരായ ജുനൈദ് മാസ്റ്റർ, റിൻഷാദ് മാസ്റ്റർ, ഷിജി ടീച്ചർ, ഷഫാബി ടീച്ചർ എന്നിവർ യു.പി വിഭാഗത്തിലും, ശ്രീജ ശശിധരൻ, അഖില, നജ്മ എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article