ചീനി ബസാർ :വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ കാബ്രത്തി മലയുടെ മുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന അറവു മാലിന്യ സംസ്കരണശാല അടച്ചു പൂട്ടുക സിപിഐ.എം .

ലൈസൻസും വേണ്ടത്ര രേഖകളും ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചു വരുന്ന അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ നിരവധി തവണ നാട്ടുകാർ വാഴക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പരാതി നൽകിയിരുന്നെങ്കിലും വേണ്ടത്ര നടപടിയെടുക്കാൻ പഞ്ചായത്ത് ഭരണ സമിതി വീഴ്ച്ച വരുത്തുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.

കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കുകയു പേരിന് ഒരു സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു.
സ്റ്റോപ്പ്മെമ്മോ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഇപ്പോഴും സ്ഥാപനം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
കെട്ടിട പെർമിഷൻ പോലുമില്ലാതെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ പേരിന് സ്റ്റോപ്പ്മെമ്മോ കൊടുക്കുകയല്ല വേണ്ടത്. സ്ഥാപനം സീൽ ചെയ്യുകയും കുറ്റക്കാർക്കെതിരെ നിയമപരമായി കടുത്ത നടപടി സ്വീകരിക്കണമെന്നും.അല്ലാത്ത പക്ഷം വലിയ ജനകീയ സമരങ്ങൾക്ക് പഞ്ചായത്ത് സാക്ഷ്യം സഹിക്കേണ്ടി വരുമെന്നും സിപിഐ. എം വാഴക്കാട് ലോക്കൽ സെക്രട്ടറി T ഫൈസൽ പ്രദേശം സന്ദർശിച്ചുകൊണ്ട് മുന്നറിയിപ്പ് നൽകി.

സിപിഐ എം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം A P മോഹൻദാസ്, Cpim വാഴക്കാട് ലോക്കൽ സെക്രട്ടറി T ഫൈസൽ, 4ആം വാർഡ് മെമ്പർ ബഷീർ സ്രാമ്പിയേക്കൽ, 19ആം വാർഡ് മെമ്പർ ചിത്ര മണ്ണാറോട്ട്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഹമ്മദ് കുട്ടി, DYFI വാഴക്കാട് മേഖല സെക്രട്ടറി ഷജീബ് അനന്തായൂർ എന്നിവർ പ്രദേശം സന്ദർശിച്ചു നാട്ടുകാർക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.




