23.8 C
Kerala
Sunday, June 14, 2026

പറവകൾക്ക് നീർകുടം ഒരുക്കി ബി ടി എം ഒ സീഡ് ക്ലബ്

Must read

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പറവകൾക്ക് നീർക്കുടം തയ്യാറാക്കി. സഹജീവികൾ നമ്മുടെ ചങ്ങാതിമാർ എന്ന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ നീർക്കുടം ഉദ്ഘാടനം ഗ്രാമ പഞ്ചായത്തമെമ്പർ കെ വി മുഹമ്മദ്‌ നിർവ്വഹിച്ചു. ചൂട് കനക്കുമ്പോൾ മനുഷ്യർക്കൊപ്പം ദാഹ ജലത്തിന് പ്രയാസപ്പെടുന്ന പറവകൾക്ക് ആശ്വാസമേകുക, കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. മാർച്ച്‌ 22 ന് ജല ദിനത്തിൽ മുഴുവൻ വിദ്യാർഥികളും അവരവരുടെ വീടുകളിൽ പറവകൾക്ക് നീർക്കുടം സജ്ജമാക്കും. പി ടി എ പ്രസിഡന്റ്‌ ശ്രീദാസ് വെട്ടത്തൂർ, ബോസ പ്രസിഡന്റ്‌ മുസ്തഫ വാഴക്കാട്, എം ടി എ വൈസ് പ്രസിഡന്റ്‌ ഇ. അജിത, ഹെഡ്മാസ്റ്റർ ഒ എം നൗഷാദ്, റഫീഖ് ടി. കെ, പി സാജിത , ജൗഹർ ജലാലി, സീഡ് കോർഡിനേറ്റർ വി പി സജ്‌ന തുടങ്ങിയവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article