മുതുവല്ലൂർ: കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി മുതുവല്ലൂർ സുധീഷ് നഗർ ലീഡർ കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച വീട് നിർമ്മാണ ധനസഹായം മുതുവല്ലൂർ പഞ്ചായത്തിലെ 15-ാം വാർഡ് (പാപ്പത്ത്) മെമ്പർ പ്രശാന്തിന് കൈമാറി.സുധീഷ് നഗർ ലീഡർ കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശശിരാജ് പനയങ്ങാട് ആണ് സഹായധനം കൈമാറിയത്. പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ തണലാവുക എന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റ് ഈ സഹായം എത്തിച്ചത്. ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളും വാർഡ് നിവാസികളും പങ്കെടുത്തു.
മുതുവല്ലൂർ സുധീഷ് നഗർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായഹസ്തം; വീട് നിർമ്മാണ ധനസഹായം നൽകി.




