27.8 C
Kerala
Thursday, April 30, 2026

സാമ്രാജ്യത്വ ഭീകരതക്കെതിരെ കൊണ്ടോട്ടിയിൽ കേരള പ്രവാസി സംഘം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Must read

കൊണ്ടോട്ടി: പശ്ചിമേഷ്യയിൽ അശാന്തി സൃഷ്ടിക്കുകയും അന്താരാഷ്ട്ര ചട്ടങ്ങളും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളും അവഗണിക്കുകയും ചെയ്ത് അമേരിക്കയും ഇസ്രായേലും ഇറാനിൽ തുടരുന്ന സൈനിക നടപടികൾക്കെതിരെ കേരള പ്രവാസി സംഘം കൊണ്ടോട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

 

ലോക എണ്ണ വിപണിയെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണത്തിലാക്കുകയും ലോക രാഷ്ട്രീയത്തിൽ ഏകപക്ഷീയാധിപത്യം സ്ഥാപിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സയണിസ്റ്റ് ഭീകരവാദികളായ ഇസ്രായേലിനെ കൂട്ടുപിടിച്ച് അമേരിക്ക മുന്നോട്ടുപോകുന്നതെന്ന് സംഗമത്തിൽ അഭിപ്രായപ്പെട്ടു.

 

 

വിശ്വാസികൾ ഏറെ പുണ്യം കൽപ്പിക്കുന്ന റംസാൻ മാസത്തിൽ നടക്കുന്ന ഇത്തരം നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും, പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര തലത്തിലും ഇന്ത്യൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

ഗൾഫ് പ്രവാസ സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

 

 

കൊണ്ടോട്ടിയിൽ നടന്ന യുദ്ധവിരുദ്ധ പ്രതിഷേധ സംഗമത്തിന് കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ഇസ്മായിൽ മാസ്റ്റർ, പ്രസിഡൻറ് ഡോ. എ. പി. ഫയാസ്, ശിഹാബ് കോട്ട, അബ്ദു കെ.ടി., റഫീഖ് പി. എം എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article