വാഴക്കാട്: 2026-27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ (DPC) ആദ്യ ഘട്ടത്തിൽ തന്നെ അംഗീകാരം നേടിയെടുത്ത് വാഴക്കാട് ഗ്രാമപഞ്ചായത്ത്. *ജില്ലയിലെ 100-ഓളം പഞ്ചായത്തുകളിൽ ആദ്യ ഘട്ടത്തിൽ അംഗീകാരം ലഭിച്ച 17 ഗ്രാമപഞ്ചായത്തുകളിൽ ഒന്നായി വാഴക്കാട് മാറിയത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായാണ്.*
*നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകാനിരിക്കെ, പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പദ്ധതി അംഗീകാരം വൈകാൻ സാധ്യതയുണ്ടായിരുന്നു*. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി രേഖകൾ പൂർത്തിയാക്കിയതാണ് ഈ നേട്ടത്തിന് പിന്നിൽ. ഇതോടെ പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ പഞ്ചായത്തിന് സാധിക്കും.
ഈ നേട്ടത്തിനായി അഹോരാത്രം പ്രയത്നിച്ച മുഴുവൻ ജീവനക്കാരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ, വൈസ് പ്രസിഡന്റ് അഡ്വ. എം.കെ നൗഷാദ് എന്നിവർ അഭിനന്ദിച്ചു.




