27.8 C
Kerala
Thursday, April 30, 2026

വാലില്ലാപുഴ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ ജില്ലാ പഞ്ചായത്ത് പ്രതിജ്ഞാബദ്ധം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി എ ജബ്ബാർ ഹാജി

Must read

വാഴക്കാട്: പ്രകൃതിരമണീയമായ വാലില്ലാപുഴ പ്രദേശത്തെ സമഗ്ര വികസനത്തിലൂടെ ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അറിയിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയുടെ ശാന്തതയും സൗന്ദര്യവും നിലനിർത്തിക്കൊണ്ട്, പരിസ്ഥിതി സൗഹൃദ രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നത് വാഴക്കാടിന്റെ സാമൂഹ്യ-സാമ്പത്തിക വളർച്ചയ്ക്ക് വലിയ മുന്നേറ്റമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ സി.ഇ. മുംതാസ് ബീഗം, മുസ്തഫ വാഴക്കാട്, പുഷ്പ എം, ജില്ലാ പഞ്ചായത്ത് അംഗം ജൈസൽ എളമരം, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം സി സിദീഖ് മാസ്റ്റർ, സി വി സക്കറിയ, വി രാജാഗോപാലൻ മാസ്റ്റർ, ഒ കെ അയ്യപ്പൻ, കെ അലി, അബ്ദുൽ ലത്തീഫ് മുണ്ടുമുഴി എന്നിവർ സംസാരിച്ചു.

ഇംപ്ലിമെന്റിങ് ഓഫീസർമാർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വിവിധ വികസന പ്രോജക്ടുകൾ സെമിനാറിൽ ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article