കൊണ്ടോട്ടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് ഭരണസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള പ്രവാസി സംഘം പ്രവർത്തകരായ ശിവദാസൻ പി (പള്ളിക്കൽ), അഹമ്മദ് കെസി (പുളിക്കൽ),
ബഷീർ സ്രാമ്പിയേക്കൽ (വാഴക്കാട്), ജാഫർ നാനാക്കൽ (കൊണ്ടോട്ടി), സുലൈമാൻ പി.പി (വാഴയൂർ) ജനപ്രതിനിധികളെ കേരള പ്രവാസി സംഘം കൊണ്ടോട്ടി ഏരിയ കമ്മിറ്റി ആദരിച്ചു.
കേരള പ്രവാസി സംഘം കൊണ്ടോട്ടി ഏരിയ സെക്രട്ടറി ഇസ്മായിൽ മാസ്റ്റർ സ്വാഗതം നിർവ്വഹിച്ച ചടങ്ങിൽ ഏരിയ പ്രസിഡൻ്റ് ഡോ. എ.പി. ഫയാസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.കെ. റൗഫ് ഉദ്ഘാടനം നിർവ്വഹിച്ചു. CPIM കൊണ്ടോട്ടി ഏരിയ സെക്രട്ടറി സ. പി.കെ. മോഹൻദാസ് ആശംസാപ്രഭാഷണം നടത്തി.

ജില്ല ജോയിൻ്റ് സെക്രട്ടറി ശിഹാബ് കോട്ട, ജില്ല എക്സിക്യൂട്ടീവ് അംഗം സെയ്ദ് നീരോൽപാലം എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഏരിയ ട്രഷറർ കെ.ടി. അബ്ദു റഹ്മാൻ നന്ദി പ്രകാശിപ്പിച്ചു.




