വാഴക്കാട് : മണ്ഡലത്തിലെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പ്രവാസി കൂട്ടായ്മയായ
ഗ്ലോബൽ ഒഐസിസി വാഴക്കാട് സെൻട്രൽ കമ്മറ്റി
വാഴക്കാട് പാലിയേറ്റീവ് സെന്ററിന് ധനസഹായം കൈമാറി. പഞ്ചായത്തിലെയും,പരിസര പ്രദേശങ്ങളിലെയും,അഞ്ഞൂറോളം കിടപ്പ് രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെന്ററിനായി ഈ വർഷം രണ്ട് ലക്ഷത്തിലേറെ രൂപയാണ് ഒഐസിസി സമാഹരിച്ചു നൽകിയത്.

വാലില്ലാപ്പുഴ പാലിയേറ്റീവ് സെന്ററിൽ നടന്ന ചടങ്ങിൽ ഒഐസിസി വൈസ് പ്രസിഡണ്ടും ചാരിറ്റി കൺവീനറുമായ കെപി ശരീഫ് (ഒമാൻ),സലീം കുന്നത്ത് (റിയാദ് )എന്നിവർ ചേർന്ന് ഫണ്ട് കൈമാറി.മണ്ഡലം കോണ്ഗ്രസ് പ്രസിഡണ്ടും,ജില്ലാ പഞ്ചായത്ത് മെമ്പറുമായ ജൈസൽ എളമരം,സെന്റർ ഭാരവാഹികളായ വിപി ഹമീദ്, വിസി മുഹമ്മദ് കുട്ടി, ജംഷി ചിറ്റൻ, മണ്ഡലം കോണ്ഗ്രസ് നേതാക്കളായ പികെ മുരളീധരൻ,മാനുട്ടി കുനിക്കാടൻ,തമ്പലങ്ങോട് ബഷീർ, മുഹമ്മദലി വാലില്ലാപ്പുഴ, നാസർ ചെറിയമംഗലത്, ശിഹാബ് കെടി,യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാസിത് മുണ്ടുമുഴി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
–




