27.8 C
Kerala
Thursday, April 30, 2026

വാഖിന് പുതിയ നേതൃത്വം

Must read

ദോഹ : ഖത്തറിലെ വാഴക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ വാഴക്കാട് അസോസിയേഷൻ ഖത്തറിന്റെ 2026 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു . നുഐജയിലെ IICC ഹാളിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗ്‌ അക്ബർ ടി പി യുടെ അധ്യക്ഷതയിൽ ഖത്തറിലെ സാമൂഹ്യ സാംസകാരിക ജീവ കാരുണ്യ പ്രവർത്തകനും റേഡിയോ മലയാളം ഡയറക്ടറുമായ കെ സി അബ്ദുലത്തീഫ് ഉൽഘടനം നിർവഹിച്ചു. ISC സെക്രട്ടറി ഹംസ യൂസുഫ് മുഖ്യാതിഥിയായിരുന്നു . ജനറൽ സെക്രട്ടറി ഷാജഹാൻ ടി കെ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷമീർ മണ്ണറോട്ട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു .

ശേഷം നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി ജൈസൽ കെ കെ , ജനറൽ സെക്രട്ടറിയായി ഷമീർ മണ്ണറോട്ട്, ട്രഷററായി ഷംവിൽ എളംകുഴി എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ഷാജഹാൻ ടി കെ , ഫവാസ് ബി കെ , ഷബീർ അലി പി എം , ഖയ്യൂം ടി കെ എന്നിവരെയും സെക്രട്ടറിമാരായി റാഷിൽ പി വി , സിദ്ധിഖ് കെ കെ , ആഷിക് പി സി , ഫായിസ് എടപ്പട്ടി എന്നിവരേയും തെരെഞ്ഞെടുത്തു . വാഖിന്റെ നേത്രത്വത്തിൽ നാട്ടിൽ പണി കഴിപ്പിച്ചു വരുന്ന ടവർ നിർമാണ കമ്മറ്റി വർക്കിങ് ചെയർമാനായി സിദ്ധിഖ് വട്ടപ്പാറയെയും ജനറൽ കൺവീനറായി അക്ബർ ടി പിയെയും തെരെഞ്ഞെടുത്തു . എക്സിക്യൂട്ടീവ് അംഗങ്ങളായി സുഹൈൽ കെ , അഷ്‌റഫ് കാമശ്ശേരി , ദിൽഷാദ് മണ്ണറോട്ട് ,സി സി അഹമ്മദ് കുട്ടി, ജബ്ബാർ ടി പി, ഫസൽ കൊന്നേങ്ങൽ, നിയാസ് കാവുങ്ങൽ, അബ്ദുൽ ബാസിത് ഫാറൂഖ്, ലിനീഷ് സി, നൗഫൽ പൈങ്ങലപ്പുറത്ത്, നവാബ് ഹുസൈൻ , ഷബീർ വെട്ടത്തൂർ , ഫായിസ് എളംകുഴി, എന്നിവരെയും തെരെഞ്ഞെടുത്തു.

ഷാജഹാൻ ടി കെ സ്വാഗതവും ഷംവിൽ എളംകുഴി നന്ദിയും പറഞ്ഞ ചടങ്ങിൽ ടവർ നിർമാണ പുരോഗതി സിദ്ധിഖ് വട്ടപ്പാറയും വാഖിന്റെ പുതിയ കാമ്പയിൻ വിശദാംശങ്ങൾ ഷബീർ അലിയും അവതരിപ്പിച്ചു.

അബ്ദു കാളൂർ , ഷമീം ഓക്കേ , ഔസ് കെ വി , അഹമ്മദ് കുട്ടി കെ സി , മുനീർ ബി കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു .

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article