എടവണ്ണപ്പാറ: വാഴക്കാട് വാലില്ലാപുഴയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെന്ററിന് UAE യിലെ വാഴക്കാടൻ പ്രവാസി കൂട്ടായ്മയായ VAPA അസോസിയേഷന്റെ കൈതാങ്ങ്. വാഴക്കട്ടെയും പരിസരപ്രദേശങ്ങളുടെയും നിർദ്ദനരായ അഞ്ഞൂറോളം കിടപ്പ് രോഗികൾക്ക് ദിനേന ചികിത്സയും മരുന്നും എത്തിക്കുന്ന പാലിയേറ്റീവ് സെന്ററിന് വേണ്ടി
മൂന്ന് ലക്ഷത്തി പതിനായിരം* രൂപയാണ് ഈ വർഷം വാപ കൂട്ടായ്മ സ്വരൂപിച്ചു നൽകിയത്.പാലിയേറ്റീവ് സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ വാപ അസോസിയേഷൻ സ്ഥാപക അധ്യക്ഷൻ സികെസി മുഹമ്മദ്, അസോസിയേഷൻ പ്രസിഡന്റ് ഒപി ജബ്ബാർ മുണ്ടുമുഴി, ലേഡീസ് വിംഗ്, എക്സ് വാപ, ഭാരവാഹികൾ ചേർന്ന് ഫണ്ട് കൈമാറി. സെന്റർ ഭാരവാഹികളായ വീസി മുഹമ്മദ് കുട്ടി, കെ എം അബ്ബാസ് , വിപി ഹമീദ്, ജാബിർ തുടങ്ങിയവർ ചേർന്ന് ഫണ്ട് ഏറ്റു വാങ്ങി. വാപ ലേഡീസ് വിംഗ് അംഗങ്ങളായ ശംസാദ്, ഫെമിന,സുഹാദ, സുഹൈന, സബീഹ, ഷബീബ, ഫൗസിയ, ജസീല, സാലിഹ, ജൗഹറ എക്സ് വാപയിലെ ബീരാൻ ആക്കോട്, മാലിഖ്, മുഹമ്മദലി, മുസ്തഫ, അസീസ് കാവാട്ട്, ഇസ്മയിൽ എളമരം, സലാം പയ്യനാട്, നാസർ പറമ്പൻ, ഹമീദ് കോഴിശ്ശീരി , മുജീബ്, സലാഹുദീൻ, XL ഫസൽ, വാപ പ്രവർത്തകരായ,ശൈഖ് മുഹമ്മദ്, സൗഫീദ്, നാസർ എളമരം’ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു




