വാഴക്കാട് : ചീനിബസാർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെലക്ടഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് താഹിർ മാസ്റ്ററെ ആദരിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന മാസ്റ്റേർസ് നാഷണൽ അത്ലറ്റിക് മീറ്റിൽ 1500 മീറ്റർ, 5000 മീറ്റർ, 10000 മീറ്റർ എന്നിവയിൽ മെഡലുകൾ കരസ്ഥമാക്കി ദക്ഷിണ കൊറിയയിൽ വെച്ച് നടക്കുന്ന ഏഷ്യൻ മീറ്റിന് യോഗ്യത നേടിയ വാഴക്കാടിൻ്റെ ദേശീയ താരം’ ഏഷ്യൻ അത് ലറ്റിക് മീറ്റിന് യോഗ്യത നേടിയ നാടിന്റെ അഭിമാനം കാസ്ക് പ്രസിഡന്റ കൂടിയായ താഹിർ മാസ്റ്റർക്ക് സെലക്ട് റ്റെഡ് ക്ലബ്ബ് മൊമെന്റോ നൽകി ആദരിച്ചു
ക്ലബ് വിളിച്ചു ചേർത്ത ജനറൽ ബോഡി യോഗത്തിൽ ആണ് ആദരവ് അർപ്പിച്ചത്
ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി സുജീഷ് ,പ്രസിഡന്റ് ഷമീർ ,ട്രഷറേർ മിഷാൽ മറ്റു ക്ലബ്ബ് മെമ്പർ മാർ എന്നിവർ പങ്കെടുത്തു . വരാൻ പോകുന്ന നാഷണൽ മത്സരം ഉൾപ്പടെ എല്ലാ മത്സരങ്ങ ളിലും മികച്ച വിജയം കൈവരിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ക്ലബ്ബ് പ്രത്യാശിച്ചു…




