കൊണ്ടോട്ടി: വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി വിഭാവനം ചെയ്ത ‘വിജയജാലകം’ പരിപാടിയുടെ സ്കൂള്‍തല പരിശീലനം കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പർ അഡ്വ. എൻ.എ കരീം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് കെ.എസ്.രോഹിണി ആദ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്റർ കെ.എം.ഇസ്മായിൽ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.
വിജയസ്പർശം, വിജയഭേരി പെപ്പ് ടോക്ക് പദ്ധതിയുടെ ഭാഗമായി തുടക്കം കുറിച്ച പദ്ധതിയിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം ,ഭാഷാ വിഷയങ്ങൾ എന്നിവയില്‍ വിദ്യാർഥികളെ മികവോടെ വിജയവഴിയിലേക്ക് നയിക്കുക എന്നതാണ് ലക്ഷ്യം.
പഠനത്തിൽ വിദ്യാർഥികളെ മുൻനിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് പ്രതേക ക്ലാസ്സുകൾ,മോഡൽ പരീക്ഷകൾ,ഫോക്കസ് ചർച്ചകൾ, ഗ്രൂപ്പ് ചർച്ചകൾ മോട്ടിവേഷൻ ക്ലാസ്സുകൾ, മെന്റർ ഷിപ്പ് ,എന്നിവയിലൂടെ 8,9 ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളെയും പൊതു പരീക്ഷയിൽ ഉൾപ്പെടെ മുൻനിരയിൽ എത്തിക്കുകയുമാണ് പദ്ധതി അവധി ദിവസങ്ങളിൽ ഉൾപ്പെടെയാണ് ഇതിനായി ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്.
സമീർ മാസ്റ്റർ ,മഹേഷ്.കെ,റാഹിൽ.പി റിസാ കെൻസ്.സി,ഫൈസൽ .പി,ഹാദിയ. കെ.ടി,സഹീൻ. വി.കെ എന്നിവർ നേതൃത്വം നൽകി.




