27.8 C
Kerala
Thursday, April 30, 2026

സൗഹൃദ വേദി എടവണ്ണപ്പാറ ജനപ്രതിനിധികളെ അനുമോദിച്ചു.

Must read

എടവണ്ണപ്പാറ: ത്രിതല പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് എടവണ്ണപ്പാറ സൗഹൃദ വേദി ഊഷ്മള സ്വീകരണം നൽകി. എടവണ്ണപ്പാറ ഡോട്ട് കോം ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ ജബ്ബാർഹാജി ഉദ്ഘാടനം ചെയ്തു. കൺവീനർ അപ്പുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു

ചടങ്ങിൽ പി എ ജബ്ബർഹാജി, ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ആരിഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീന സലീം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഭാസ്കരൻ മാസ്റ്റർ, മുനീർ പുളിയേക്കൽ എന്നിവർക്കാണ് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ജനകീയ സ്വീകരണം നൽകിയത്.

ചെയർമാൻ റഹ്മാൻ മധുരക്കുഴി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനപ്രതിനിധികൾക്ക് പുറമെ ഡോ. എ. കെ ഗഫൂർ, സലീം കുറുമ്പത്തൊടി, സി വി സക്കറിയ, എൻ മാധവൻ, അസീസ് കരിയോട്ട്, അയ്യപ്പൻകുട്ടി, സലാം പയ്യനാട്ട് , സലാഹുദ്ധീൻ കളത്തിങ്ങൽ, ആർ പി ഹാരീസ്, അൽജമാൽ നാസർ, മധുരക്കുഴി റഫിഖ് മാസ്റ്റർ, എക്സൽ ഫസൽ ആശംസകളർപ്പിച്ചു.

ഖാലിഖ് വഴക്കാടിന്റെ സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് ട്രഷറർ കെ പി ഫൈസൽ മാസ്റ്റർ നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article