ഊർക്കടവ് : സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ മുന്നോടിയായി സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ആദിൽ ക്യാപ്റ്റനായും,പി കെ മോഹൻദാസ് മാനേജറായും ,സിപി നിസാർ വൈസ് ക്യാപ്റ്റൻ ആയും നടത്തിയ വാഹന ജാഥയുടെ സ്വീകരണം വാഴക്കാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ജാഥ ഊർക്കടവ് സമാപിച്ചു. പി കെ മോഹൻദാസ്, എം ശ്രീജിത്ത് , രാജഗോപാലൻ മാസ്റ്റർ,എ പി മോഹൻദാസ്, പനക്കൽ കുഞ്ഞഹമ്മദ്,ശ്രീകാന്ത് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു




