27.8 C
Kerala
Thursday, April 30, 2026

പുളിക്കൽ മദീനത്തുൽ ഉലും അറമ്പിക് കോളേജിൽ ദ്വിദിന ദഅ് വ : വാർഷിക സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

Must read

പുളിക്കൽ /കൊണ്ടോട്ടി : സമൂഹനന്മ ലക്ഷ്യമാക്കി ആത്മാർഥമായ വിജ്ഞാനസമ്പാദനത്തിന് പുതുതലമുറ മുന്നോട്ടു വരണമെന്ന് കേരള ജംഇയ്യത്തുൽ ഉലമാ (കെ. ജെ. യു) പ്രസിഡൻറ് പി.പി. മുഹമ്മദ് മദനി പ്രസ്താവിച്ചു. പുളിക്കൽ എം സി സി നഗറിൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് ദ്വിദിന ദഅവ: വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിഗത നേട്ടങ്ങൾക്കപ്പുറം സാമൂഹിക പരിവർത്തനമാണ് വിദ്യാഭ്യാസത്തിന്റെ അന്തിമ ലക്ഷ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തിന്മകൾ നാലുപാടു നിന്നും വരിഞ്ഞു മുറുക്കുന്ന കാലത്ത് ധർമയുദ്ധത്തിന്റെ മൗലികമായ ആയുധം നന്മകൾ പ്രസരിപ്പിക്കുന്ന വിജ്ഞാനമാണെന്ന് പ്രസിഡണ്ട് വ്യക്തമാക്കി.

മതവും ആധുനികതയും സംയോജിപ്പിക്കുന്ന വിധത്തിൽ പാരമ്പര്യ മൂല്യങ്ങൾ നിലനിറുത്തിക്കൊണ്ട് കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടുന്ന ബഹുമുഖ വിദ്യാഭ്യാസം വിദ്യാർഥികൾ കൈവരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നൈതിക മൂല്യങ്ങളിൽ അടിയുറച്ച ബൗദ്ധിക നേതൃത്വം സമൂഹത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറിവിനൊപ്പം സൽസ്വഭാവവും ഉത്തരവാദിത്ത ബോധവും വളർത്തുന്ന സ്ഥാപനങ്ങളാണ് നാളെയുടെ നേതൃത്വത്തെ രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിൽസാധ്യതകൾക്കപ്പുറം മനുഷ്യസേവനവും സമാധാനപ്രവർത്തനവും ലക്ഷ്യമാക്കിയ വിദ്യാഭ്യാസ ദർശനമാണ് കോളേജുകൾ പിന്തുടരേണ്ടതെന്നും അദ്ദേഹം തുടർന്നു.

വിപുലമായ കാര്യപരിപാടികളോടെ “തെളിച്ചമുള്ള വിദ്യാർഥിത്വത്തിന് വിശ്വാസത്തിന്റെ വെളിച്ചം” എന്ന പ്രമേയത്തിൽ എം.എസ്.എം, എം.ജി.എം’ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്. എം.എസ്.എം ക്യാമ്പസ് യൂണിറ്റ് അഡ്വൈസർ ഡോ. സൈഫുദ്ദീൻ സ്വലാഹി ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പസിൽ പ്രത്യേകം സജ്ജമാക്കിയ വിശാലമായ പന്തലിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി അബ്ദുറഹ്മാൻ മുഖ്യാതിഥിയായി. നേരത്തെ ഉച്ചയ്ക്ക് രണ്ടിന് നടന്ന സ്റ്റുഡൻസ് എക്സ്പോ ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. എക്സ്പോയോട് അനുബന്ധിച്ച് വിദ്യാർഥിനികൾ നയിച്ച സ്റ്റുഡൻസ് ടോക്കും നടന്നു. വൈകിട്ട് മൂന്നിന് നടന്ന വളണ്ടിയർ സംഗമത്തിന് പ്രൊഫ. പി.കെ. ഇബ്രാഹിം, റമീസ് പി കെ ആബിദ് റഹ്മാൻ കെ എ, ഹാരിസ് വളപ്പിൽ നേതൃത്വം നൽകി. 4.30 ന് നടന്ന എം.എസ്.എം. തലമുറ സംഗമം എം.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് അനസ് മദനി മഞ്ചേരി ഉദ്ഘാടനം ചെയ്തു. നസീറുദ്ദീൻ റഹ്മാനി, ഐ.എസ്.എം. സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ആലപ്പുഴ, കെ.എൻ.എം. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പി. കെ. ഇസ്മായിൽ എഞ്ചിനീയർ, എം.ഡി ഹസ്സൻ, അബ്ദുൽ അസീസ് പറമ്പിൽ പീടിക, മുസ്വബ്ബഹ് ചെറുകോട് വിവിധ സെഷനുകളിൽ പ്രസംഗിച്ചു.

രണ്ടാം ദിനമായ ഇന്ന് (ഞായർ) സമ്മേളന പരിപാടികൾക്ക് രാവിലെ 6.30 ന് മുഹമ്മദ് മൗലവി കിഴിശ്ശേരിയുടെ ഹദീസ് പാഠത്തോടെ തുടക്കമാകും. രാവിലെ ഏഴിന് നടക്കുന്ന കുരുന്നുകൾക്ക് വേണ്ടിയുള്ള കളിച്ചങ്ങാടം ബാലസമ്മേളനം എം.എസ്.എം. സംസ്ഥാന ബാലവേദി കൺവീനർ ലബീബ് മദനി സിയാംകണ്ടം ഉദ്ഘാടനം ചെയ്യും. ജലീൽ പരപ്പനങ്ങാടി, സലീൽ മദനി താനാളൂർ എന്നിവർ കൊച്ചു കുട്ടികളുമായി സംവദിക്കും. തുടർന്ന് രാവിലെ ഒമ്പതിന് നടക്കുന്ന വിദ്യാർഥി സമ്മേളനം ഡോ. മുഅ്തസിം ബില്ല ടി.പി. യുടെ അധ്യക്ഷതയിൽ കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും.

എം.എസ്.എം. സംസ്ഥാന പ്രസിഡണ്ട് അമീൻ അസ്ലഹ് ചെങ്ങര, ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ മദനി എന്നിവർ മുഖ്യാതിഥികളാവും. ഡോ. സി.എം. സാബിർ നവാസ് മദനി, അംജദ് സലഫി എടവണ്ണ, ജലീൽ മാമാങ്കര എന്നിവർ പ്രസംഗിക്കും. ധാർമിക മൂല്യങ്ങളുടെ പ്രാധാന്യവും ആധുനിക കാലത്ത് അറബി ഭാഷയുടെ അനിവാര്യതയും ചർച്ച ചെയ്യപ്പെടുന്ന പാനൽ ഡിസ്കഷനിൽ മൊയ്തീൻ കോയ മദീനി, സഅ്ദുദ്ദീൻ സ്വലാഹി,

അബ്ദുൽ മുഹ്സിൻ മദനി സംവദിക്കും. തുടർന്ന് നടക്കുന്ന എം.എസ്.എം വിദ്യാർഥികൾ നയിക്കുന്ന തേനരുവി സെഷനിൽ ഹിഷാം വാരണാക്കര, ഇൻസാഫ് ഒറ്റപ്പാലം, ഇർഫാൻ വെല്ലൂർ എന്നിവർ പ്രസംഗിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന വനിതാ സമ്മേളനം എം.ജി.എം. കേരള വൈസ് പ്രസിഡന്റ് പ്രൊഫ. സി ഹബീബ ഉദ്ഘാടനം ചെയ്യും. എം.ജി.എം. ക്യാമ്പസ് യൂണിറ്റ് അഡ്വൈസർ പി.വി. മുഹ്സിന മദനിയ്യ: അധ്യക്ഷത വഹിക്കും. പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എ. നസീറ മുഖ്യാതിഥിയാവും. ഷാഹിദ് മുസ്‌ലിം ഫാറൂഖി, ആയിഷ ചെറുമുക്ക്, ഡോ. ജുബൈലിയ പി, ഫാത്തിമത്ത് ഷംന കെ എന്നിവർ പ്രസംഗിക്കും. വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ഈ വർഷം പുതുതായി കോളേജിൽ ആരംഭിച്ച ‘അഹ് ലൻ വസഹ് ലൻ’ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സാക്ഷ്യപത്ര വിതരണവും ചടങ്ങിൽ നടക്കും. ഉച്ചക്ക് രണ്ടിനു തന്നെ പി.ടി.എ. സെമിനാർ ഹാളിൽ നടക്കുന്ന കണക്ട് വിത്ത് അറബിക് സ്പെഷ്യൽ സിമ്പോസിയത്തിന് ഡോ. കെ. മുഹമ്മദ് അമാൻ മദനി, ഡോ. വി. നിഷാദലി മദനി മുക്കം, അഫ്സൽ മദനി തിരുത്തിയാട് എന്നിവർ നേതൃത്വം നൽകും. വൈകിട്ട് 4.30ന് പന്തലിൽ നടക്കുന്ന കുടുംബ സംഗമം കെ.ജെ.യു ട്രഷറർ ഈസ മദനി ഉദ്ഘാടനം ചെയ്യും. കോളേജ് ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. മുഹമ്മദ് ബഷീർ സി കെ അധ്യക്ഷത വഹിക്കും.

ജൗഹർ അയനിക്കോട്, ശരീഫ് മേലേതിൽ, ഷബീർ അലി മാസ്റ്റർ കൊണ്ടോട്ടി, ഹമീദലി ഫാറൂഖി അരൂർ എന്നിവർ സംസാരിക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന പൊതുസമ്മേളനം കെ.എൻ.എം. സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. ബഷീർ മാഞ്ചേരി അധ്യക്ഷത വഹിക്കും. ടി. വി. ഇബ്രാഹിം എം.എൽ.എ മുഖ്യാതിഥിയാകും. കോളേജ് എം.എസ്.എം. & എം.ജി.എം. പുറത്തിറക്കുന്ന ‘നൂർ’ സമ്മേളന സ്പെഷ്യൽ മാഗസിൻ ചടങ്ങിൽ ടി.പി. അബ്ദുല്ലക്കോയ മദനി പ്രകാശനം ചെയ്യും. കെ.ജെ.യു. സെക്രട്ടറി ഹനീഫ് കായക്കൊടി, അഹ്മദ് അനസ് മൗലവി, ഡോ. മുനീർ മദനി, ടി പി അബ്ദുറസാഖ് ബാഖവി, ഡോ. എൻ. മുഹമ്മദലി അൻസാരി, ഡോ. ജംഷീർ ഫാറൂഖി എന്നിവർ പ്രസംഗിക്കും.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article