എടവണ്ണപ്പാറ : സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഘടക ശാക്തീകരണത്തിന്റെ ഭാഗമായി യൂണിറ്റ് സർക്കിൾ നിരീക്ഷകന്മാർക്ക് സംഘാടന കല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
എടവണ്ണപ്പാറ ദാറുൽ ക്യാമ്പസിൽ നടന്ന സംഘാടന കലാ പരിശീലന ക്യാമ്പ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
യു ടി എം ശമീർ മഞ്ചേരി, സി അമീർഅലി സഖാഫി വാഴക്കാട്, പികെ ഇബ്രാഹിം മുണ്ടക്കൽ, മൂസ ഹിഷാമി ചീക്കോട്, അഷ്റഫ് അഹ്സനി പാലക്കാട്, വൈ പി നിസാർ ഹാജി, അബ്ദുറഷീദ് ബാഖവി വെട്ടുപാറ, എംസി ഷമീറലി വാഴക്കാട് തുടങ്ങിയവർ പങ്കെടുത്തു.




