എടവണ്ണപ്പാറ: ജനാധിപത്യത്തിന് കാവലാളാവുക എന്ന പ്രമേയത്തിൽ ISM വാഴക്കാട് മണ്ഡലം കമ്മിറ്റി കോടിയമ്മലിൽ നിന്നും എടവണ്ണപ്പാറ വരെ സംഘടിപ്പിച്ച യുവ ജാഗ്രത സന്ദേശയാത്ര ശ്രദ്ധേയമായി.

ജില്ലാ പഞ്ചായത്ത് മെമ്പർ ജയ്സൽ എളമരം ഫ്ലാഗ് ഓഫ് ചെയ്ത യാത്രയുടെ സമാപന സമ്മേളനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആരിഫ കണ്ടാംതൊടി ഉദ്ഘാടനം ചെയ്തു. ISM മണ്ഡലം ട്രഷറർ ജംഷീദ് സി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാഴക്കാട് പഞ്ചായത്ത് മെമ്പർമാരായ മുസ്തഫ വാഴക്കാട്, ബഷീർ സ്രാമ്പിയേക്കൽ, ജമീല ടീച്ചർ, മുംതാസ് ബീഗം, മുനീർ പുളിയേക്കൽ KNM മർക്കസുദ്ദഅവ ഭാരവാഹികളായ പി. അശ്റഫ് മാസ്റ്റർ, താഹിർ മാസ്റ്റർ യുവജന സംഘടനകളെ പ്രതിനിധീകരിച്ച് ജലാൽ(MYL), ബാസിത്ത് (IYC), ഷാഹിൽ (DYFI) എന്നിവർ പങ്കെടുത്തു. ISM മണ്ഡലം സെക്രട്ടറി കെ വി നവാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ നസീഫ്, ഫവാസ്, അമൽ, നിഹാൽ എന്നിവർ സംസാരിച്ചു.




