27.8 C
Kerala
Thursday, April 30, 2026

വാഴക്കാട് ഗ്രാമപഞ്ചായത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Must read

വാഴക്കാട്: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം വാഴക്കാട് ഗ്രാമപഞ്ചായത്ത് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.

​ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും നാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും നാം സജ്ജരാകണമെന്ന് പ്രസിഡന്റ് ആഹ്വാനം ചെയ്തു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. എം.കെ നൗഷാദ് അധ്യക്ഷത വഹിച്ചു, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മുംതാസ് ബീഗം (വികസനം), മുസ്തഫ വാഴക്കാട് (ക്ഷേമകാര്യം), പുഷ്പ എം (ആരോഗ്യ-വിദ്യാഭ്യാസം) എന്നിവർ സംസാരിച്ചു. ​വാർഡ് മെമ്പർമാരായ കെ.എം ജമീല ടീച്ചർ, ബഷീർ സ്രാമ്പിയേക്കൽ, കെ.വി മുഹമ്മദ്, കരീം പള്ളിയാളി, മുനീർ പുളിയേക്കൽ, ഹഫ്സ ടീച്ചർ, പി.പി സുഹ്റ, ലീല രാധാകൃഷ്ണൻ, നസീറ ഫാസിൽ, നാരായണൻ മീനങ്ങോട്ട്, പഞ്ചായത്ത് ജീവനക്കാർ, കൃഷി ഓഫീസർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article