27.8 C
Kerala
Thursday, April 30, 2026

വി പി ഹസൻ സിദ്ദീഖിന് പ്രഥമ മദീനത്തുൽ ഉലും അറബിക് കോളേജ് അൽ മബർറ വോൾട്ടേറ്റർ പുരസ്കാരം

Must read

കൊണ്ടോട്ടി / പുളിക്കൽ: സാമൂഹ്യ സന്നദ്ധ സേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് ഏർപ്പെടുത്തിയ പ്രഥമ അൽ മബർറ: വോൾട്ടേറ്റർ പുരസ്കാരത്തിന് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ കൊട്ടപ്പുറം സ്വദേശി പി വി ഹസൻ സിദ്ദീഖ് തിരഞ്ഞെടുക്കപ്പെട്ടു.

കാഴ്ച പരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനു വേണ്ടി പുളിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിഫ്ബി പുനരധിവാസ ക്യാമ്പസ്, കൊണ്ടോട്ടി ഡയാലിസിസ് സെൻറർ തുടങ്ങി പ്രാദേശികമായി സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്ന വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന ഹസൻ സിദ്ദീഖിന് ഫെബ്രുവരി ആദ്യവാരത്തിൽ കോളേജിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്കാരം സമ്മാനിക്കും. നാലു പതിറ്റാണ്ടായി സൗദി അറേബ്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അൽ നഹ്ദിയിലെ ആദ്യ ജീവനക്കാരനായ ഹസൻ സിദ്ദീഖ് പ്രവാസികൾക്കിടയിൽ നഹ്ദി ബാബു എന്ന പേരിലാണ് അറിയപ്പെടുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ ജനസേവനത്തിൽ സ്വയം അലിഞ്ഞു ചേർന്ന് ആദർശത്തെ കർമത്തിലേക്ക് നിരന്തരം വിവർത്തനം ചെയ്യുന്ന അറിയപ്പെടാൻ ആഗ്രഹിക്കാത്ത പി വി ഹസൻ സിദ്ദീഖ് സ്വദേശത്തും വിദേശത്തും നിർവഹിക്കുന്ന പൊതു സാമൂഹ്യ സേവനങ്ങൾക്ക് പുറമെ, നൂറ്റി ഇരുപതോളം പേർക്ക് ഒരേസമയം സൗജന്യ ഡയാലിസിസ് സേവനം ചെയ്യുന്ന കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ, തിരുവനന്തപുരത്തെ ക്യാൻസർ രോഗികളുടെ അഭയകേന്ദ്രമായ സി എച്ച് സെൻ്ററിൻ്റെ രണ്ടു നിലകൾ, കാഴ്ചശേഷിയില്ലാത്തവരുടെ ഉന്നമനത്തിനായി പുളിക്കൽ ജിഫ്ബിയിൽ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ബ്രെയിൽ പ്രിന്റിംഗ് പ്രസ് മുതലായവ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതിനാണ് അദ്ദേഹത്തെ പ്രഥമ അൽ മബർറ: വോൾട്ടേറ്റർ അവാർഡിന് തെരഞ്ഞെടുത്തതെന്ന് കഴിഞ്ഞ പത്തു വർഷമായി മദീനത്തുൽ ഉലൂം ക്യാമ്പസിൽ നിർധന വിദ്യാർത്ഥികളുടെ പഠന സാമൂഹൃ വ്യക്തിത്വ വികാസ രംഗത്ത് സ്കോളർഷിപ്പുകളും സാമ്പത്തിക സഹായങ്ങളും നൽകി വരുന്ന അൽ മബർറ: പലിശരഹിത നിധിയുടെ കോർഡിനേറ്റർ ഡോ. മുഹ്തസിം ബില്ലാ ടി പി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article