മലപ്പുറം വാഴക്കാട് :
യങ്ങ് ഇന്നൊവേറ്റേർസ്സ് പ്രോഗ്ഗ്രാമിന്റെ ഭാഗമായി (YIP) 2026 ജനുവരി 10 നു
പാലക്കാട് ഗവൺമന്റ് മോയാൻ മോഡൽ ഗേൾസ് ഹൈസ്കൂളിൽ വെച്ചു നടന്ന YIP ശാസ്ത്ര പഥം 8.0 സംസ്ഥാന തല ഇവാല്യുവേഷനിൽ വാഴക്കാടിന്റെ കുഞ്ഞു ശാത്രജ്ഞന്മാർ തെരഞ്ഞെടുക്കപ്പെട്ടു
വാഴക്കാട് ഹൈസ്കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി ഈ നേട്ടം.
സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാലയങ്ങളിൽ നിന്ന് 505 കുട്ടികളും 201 ഐഡിയകളും മത്‌സരത്തിൽ പങ്കെടുത്തു.
സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും ടീമിനും 50000 രൂപയും സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കുകളും ലഭിക്കും
കൂടാതെ ജനുവരി 30 മുതൽ ഫെബ്രുവരി 2 ആം തിയ്യതി വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സയൻസ് കോൺഗ്രസിൽ പങ്കെടുക്കുവാനും ഫെബ്രുവരി 5 ആം തിയ്യതി കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടൊപ്പം ഇന്ററാക്ഷൻ സെഷനിൽ പങ്കെടുക്കുവാനും അവസരം ലഭിക്കും. പ്രസ്തുത പരിപാടിക്ക് ഷമീർ അഹമ്മദ് മാഷിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ചിട്ടയായ പരിശീലനം നൽകിയിരുന്നു.
വാഴക്കാട് ഹൈസ്‌കൂളിലെ നസ്‌ലി നൗഫലിന്റെ ലീഡർഷിപ്പിൽ ഷാദ് മുഹമ്മദ്, സയാൻ എന്നീ കുട്ടികളടങ്ങുന്ന ടീമാണ് ഈ നേട്ടങ്ങൾ കരസ്ഥമാക്കിയത്. ഈ അധ്യയന വർഷത്തിൽ പി.എം ഫൗണ്ടേഷൻ അവാർഡ് , സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർത്ഥികൾക്ക് ഷെയ്ഖ് അബൂബക്കർ സ്കോളർഷിപ്പ് എന്നീ അംഗീകാരങ്ങൾക്ക് തുടർച്ചയായാണ് ഇത്തരത്തിലൊരു നേട്ടം സ്കൂളിനെ തേടിയെത്തി




